2016ലെ ഐ.പി.എൽ കിരീടം ഏറ്റവും പ്രിയപ്പെട്ടത്: ഡേവിഡ് വാർണർ

2016ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കൂടെ നേടിയ ഐ.പി.എൽ കിരീടം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ജീവിതകാലം മുഴുവൻ മികച്ച ഓർമ്മയായി തന്നോടൊപ്പം ഉണ്ടാവുമെന്നും ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. 2016ൽ ഡേവിഡ് വാർണർ ക്യാപ്റ്റനായിരിക്കെയാണ് സൺറൈസേഴ്‌സ് ഐ.പി.എൽ കിരീടം സ്വന്തമാക്കിയത്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ട്വിറ്റെർ അക്കൗണ്ടിൽ വന്ന വീഡിയോയിലാണ് 2016ലെ വിജയത്തെ കുറിച്ച് വാർണർ മനസ്സ് തുറന്നത്.

2016ലെ വിജയമായിരുന്നു തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐ.പി.എൽ ഓർമയെന്നും ടൂർണമെന്റ് മൊത്തം ടീമിന് നല്ലൊരു ടൂർണമെന്റായിരുന്നുവെന്നും വാർണർ പറഞ്ഞു. ആ സീസണിൽ ഒരുപാട് മത്സരങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സൺറൈസേഴ്‌സ് ജയിച്ചുവെന്നും ഇത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്നും വാർണർ പറഞ്ഞു. 2016ലെ വിജയം ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവുന്ന മികച്ചൊരു ഓർമയാണെന്നും ഡേവിഡ് വാർണർ പറഞ്ഞു.

Previous articleലാലിഗ താരങ്ങൾ മുഴുവൻ മൂന്ന് തവണ കൊറോണ ടെസ്റ്റ് നടത്തണം
Next articleലിയോണിൽ ചെന്ന് വിരമിക്കണം എന്ന് ബെൻസീമ