മുംബൈ – ചെന്നൈ പോരാട്ടത്തിന് 200 മില്യണ്‍ വ്യൂവര്‍ഷിപ്പ്

Dhonirohit
- Advertisement -

ഐപിഎല്‍ 2020ന്റെ ഉദ്ഘാടന മത്സരത്തിന് ലഭിച്ചത് 200 മില്യണ്‍ വ്യൂവര്‍ഷിപ്പ് എന്ന് അറിയിച്ച് ഐപിഎല്‍ സംഘാടകര്‍. ടിവിയിലൂടെയും ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പിലൂടെയും ആണ് 200 മില്യണ്‍ ആളുകള്‍ ഉദ്ഘാടന മത്സരം കണ്ടത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള മത്സരം ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വ്യൂവര്‍ഷിപ്പ് ലഭിച്ച മത്സരമാണ്.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയം കൈവരിച്ചു. നിലവിലെ ചാമ്പ്യന്മാര്‍ കൂടയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ മുംബൈ ആണ് വിജയികളായത്.

Advertisement