ഹർദിക് പാണ്ഡ്യയുടെ സിക്സർ പൂരം!, മുംബൈക്ക് മികച്ച സ്കോർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 195 റൺസാണ് അടിച്ചു കൂട്ടിയത്. ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന അഞ്ച് ഓവറിൽ 79 റൺസാണ് മുംബൈ ഇന്ത്യൻസ് അടിച്ചുകൂട്ടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ ഡീകോക്കിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും തുടർന്ന് ഇഷാൻ കിഷനും സൂര്യ കുമാർ യാദവും ചേർന്ന് രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടാണ് സൃഷ്ട്ടിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 83 റൺസാണ് കൂട്ടിച്ചേർത്തത്. സൂര്യ കുമാർ യാദവ് 26 പന്തിൽ 40 റൺസാണ് എടുത്തത്.

തുടർന്ന് തുടർച്ചയായി മൂന്ന് വിക്കറ്റുകൾ മുംബൈ ഇന്ത്യൻസിന് നഷ്ടമായെങ്കിലും തുടർന്ന് വന്ന ഹർദിക് പാണ്ഡ്യയും സൗരഭ് തിവാരിയും മുംബൈ ഇന്ത്യൻസ് സ്കോർ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് വെടിക്കെട്ട് ബാറ്റിങ്ങോടെ 64 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സൗരഭ് തിവാരി 25 പന്തിൽ 34 റൺസ് എടുത്തു മടങ്ങിയപ്പോൾ ഹർദിക് പാണ്ഡ്യാ രാജസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചു. തുടർന്നും ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് തുടർന്നപ്പോൾ മുംബൈ സ്കോർ കുതിക്കുകയായിരുന്നു. 7 സിക്സിന്റെയും 2 ബോണ്ടറികളുടെയും സഹായത്തോടെ 21 പന്തിലാണ് ഹർദിക് പാണ്ഡ്യ 60 റൺസ് നേടിയത്.