പഞ്ചാബ് കിങ്സിന് പുതിയ ബൗളിംഗ് പരിശീലകൻ

Damier Wright Punjab Kings Ipl

പുതിയ സീസണ് മുന്നോടിയായി ഐ.പി.എൽ ടീമായ പഞ്ചാബ് കിങ്സിന് പുതിയ ബൗളിംഗ് പരിശീലകൻ. മുൻ ഓസ്‌ട്രേലിയൻ ഫസ്റ്റ് ക്ലാസ് താരം ഡാമിയൻ റൈറ്റിനെയാണ് പഞ്ചാബ് കിങ്‌സ് പുതിയ ബൗളിംഗ് പരിശീലകനായി നിയമിച്ചത്. റൈറ്റ് നേരത്തെ ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ഹൊബാർട് ഹരികെയ്‌നിന്റെയും മെൽബോൺ സ്റ്റാർസിന്റെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ ന്യൂസിലാൻഡ് ടീമിന്റെ ബൗളിംഗ് പരിശീലകനായും ഡാമിയൻ റൈറ്റ് പ്രവർത്തിച്ചിട്ടുണ്ട്. ബംഗ്ളദേശ് അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായും റൈറ്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ മുഖ്യ പരിശീലകനായ അനിൽ കുംബ്ലെക്ക് പുറമെ സഹ പരിശീലകൻ ആന്റി ഫ്‌ളവർ, ബാറ്റിംഗ് പരിശീലകൻ വസിം ജാഫർ, ഫീൽഡിങ് പരിശീലകൻ ജോണ്ടി റോഡ്‌സ് എന്നിവരാണ് പഞ്ചാബ് കിങ്‌സ് പരിശീലക സംഘത്തിൽ ഉള്ളത്.

Previous articleറാമോസ് റയലിൽ തുടരണം എന്നാണ് ആഗ്രഹം എന്ന് സിദാൻ
Next articleരോഹിത് ശർമ്മ ഇല്ലായെങ്കിൽ താൻ ടിവി ഓഫ് ചെയ്യും എന്ന് സെവാഗ്