ടാറ്റ ഗ്രൂപ്പ് ഐ.പി.എല്ലിന്റെ ടൈറ്റിൽ സ്പോൺസറാവാൻ സാധ്യത

ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ വർഷത്തെ ടൈറ്റിൽ സ്പോൺസറാവാൻ സാധ്യത. ഇന്ത്യയും ചൈനയിൽ തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്ന് ചൈനീസ് കമ്പനിയായിരുന്ന വിവോ ഐ.പി.എൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്നാണ് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് പുതിയ സ്‌പോൺസറെ കണ്ടെത്താൻ ബി.സി.സി.ഐ ശ്രമം ആരംഭിച്ചത്.

ടാറ്റ ഗ്രൂപ്പിനെ കൂടാതെ പതഞ്‌ജലി ആയുർവേദ, ബൈജൂസ്‌ ആപ്പ്, അൺഅക്കാദമി, ഡ്രീം ഇലവൻ എന്നീ കമ്പനികളും ടൈറ്റിൽ സ്പോൺസറാവാൻ രംഗത്തുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടാറ്റ ഗ്രൂപ്പാണ് ടൈറ്റിൽ സ്പോൺസറാവാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന കമ്പനി. ഏകദേശം 200 കോടിയോളം രൂപയാകും ടൈറ്റിൽ സ്പോൺസറാവാൻ കമ്പനികൾ നൽകേണ്ടി വരുക.