ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം 100 മത്സരങ്ങൾ തികച്ച് ജസ്പ്രീത് ബുംറ

Jasprit Bumra Ipl Mumbai Indians 100
Photo: Twitter/@mipaltan

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി 100 മത്സരങ്ങൾ തികച്ച് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരം മുംബൈ ഇന്ത്യൻസിന് വേണ്ടിയുള്ള ബുംറയുടെ നൂറാമത്തെ മത്സരമായിരുന്നു. 100 ഐ.പി.എൽ മത്സരങ്ങൾ തികയ്ക്കുന്ന അഞ്ചാമത്തെ ഫാസ്റ് ബൗളറാണ് ബുംറ.

ഭുവനേശ്വർ കുമാർ(126), ലസിത് മലിംഗ(122), ഉമേഷ് യാദവ് (121), പ്രവീൺ കുമാർ(119) എന്നിവരാണ് ഇതിന് മുൻപ് 100 ഐ.പി.എൽ മത്സരങ്ങൾ കളിച്ച ഫാസ്റ്റ് ബൗളർമാർ. 2013ൽ ഐ.പി.എല്ലിൽ മുംബൈക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ബുംറ 115 വിക്കറ്റുകളും അവർക്ക് വേണ്ടി നേടിയിട്ടുണ്ട്. ഈ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി 8 മത്സരങ്ങൾ കളിച്ച ബുംറ 8 വിക്കറ്റും നേടിയിട്ടുണ്ട്.

Previous article” ആരാധകർ പാക്കിസ്ഥാൻ ക്രിക്കറ്റിനൊപ്പം നിൽക്കണം “
Next article“മുംബൈ ഇന്ത്യൻസിനെതിരായ പ്രകടനം ഇതുവരെ കളിച്ച ഇന്നിങ്‌സുകളിൽ ഏറ്റവും മികച്ചത് “