അഞ്ചാം സീസണിലും കെ എൽ രാഹുൽ 500 കടന്നു

Klrahul

ഐ പി എല്ലിൽ ഒരു റെക്കോർഡ് നേട്ടത്തിൽ എത്തിയിരിക്കുകയാണ് കെ എൽ രാഹുൽ. ഇന്ന് ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ഈ സീസണിലും 500 റൺസ് പിന്നിട്ട രാഹുൽ ഒരു അപൂർവ്വ റെക്കോർഡ് ആണ് നേടിയത്‌. തുടർച്ചയായി അഞ്ച് ഐ പി സീസണുകളിൽ 500 റൺസ് തികക്കുന്ന ആദ്യ ഇന്ത്യൻ താരമായി രാഹുൽ മാറി.

2018 സീസൺ മുതൽ ഈ സീസൺ വരെ യഥാക്രമം 659, 593, 670, 623. എന്നിങ്ങനെ ആയിരുന്നു ഐ പി എല്ലിലെ രാഹുലിന്റെ പ്രകടനം. 2020-ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായും രാഹുൽ മാറിയിരുന്നു. വാർണർ മാത്രമാണ് മുമ്പ് തുടർച്ചയായ അഞ്ചു സീസണുകളിൽ 500 കടന്നത്. വാർണർ തുടർച്ചയായ ആറ് സീസണിൽ 500 റൺസ് നേടിയിരുന്നു.

Previous articleസിക്സടി മേളവുമായി ക്വിന്റൺ ഡി കോക്ക്, അടികൊണ്ട് തളര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാര്‍, രാഹുലിന് ഫിഫ്റ്റി
Next articleറെക്കോര്‍ഡുകളുടെ പെരുമഴയുമായി ഡി കോക്ക് – രാഹുല്‍ കൂട്ടുകെട്ട്