Viratkohli2

ഐപിഎൽ ശേഷിക്കുന്ന മത്സരങ്ങൾ മെയ് 17 മുതൽ! ഔദ്യോഗിക പ്രഖ്യാപനം വന്നു



ടാറ്റാ ഐപിഎൽ 2025 സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ 2025 മെയ് 17 മുതൽ ആറ് വേദികളിലായി പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. സർക്കാർ, സുരക്ഷാ ഏജൻസികളുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.
രണ്ട് ഞായറാഴ്ചകളിലെ ഡബിൾ ഹെഡറുകൾ ഉൾപ്പെടെ 17 മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. ജൂൺ 3 ന് ഫൈനലോടെ സീസൺ അവസാനിക്കും.

പ്ലേ ഓഫുകൾ താഴെ പറയുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു:
ക്വാളിഫയർ 1: മെയ് 29
എലിമിനേറ്റർ: മെയ് 30
ക്വാളിഫയർ 2: ജൂൺ 1
ഫൈനൽ: ജൂൺ 3


പ്ലേ ഓഫ് വേദികളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ടൂർണമെൻ്റ് പുനരാരംഭിക്കുന്നതിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കിയതിന് ഇന്ത്യൻ സായുധ സേനയോടുള്ള നന്ദിയും ബോർഡ് അറിയിച്ചു.


.

Exit mobile version