Picsart 25 04 25 01 15 56 173

രാജസ്ഥാന്റെ പോയിന്റ് പ്രതീക്ഷകൾ അവസാനിച്ചു, ഐ പി എൽ പോയിന്റ് ടേബിൾ


എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 11 റൺസിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ഐപിഎൽ 2025 സീസണിലെ തങ്ങളുടെ ആദ്യ ഹോം വിജയം സ്വന്തമാക്കി. രാജസ്ഥാന് തുടർച്ചയായ അഞ്ചാം തോൽവി ആണിത്. ഇതോടെ ഒമ്പത് മത്സരങ്ങളിൽ വെറും രണ്ട് ജയങ്ങളുമായി അവരുടെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചിരുക്കുകയാണ്.


നേരത്തെ വിരാട് കോഹ്‌ലി (42 പന്തിൽ 70), ദേവ്ദത്ത് പടിക്കൽ (27 പന്തിൽ 50) എന്നിവരുടെ 95 റൺസ് കൂട്ടുകെട്ടാണ് ആർസിബിക്ക് മികച്ച അടിത്തറ നൽകിയത്. ടിം ഡേവിഡ്, ജിതേഷ് ശർമ്മ എന്നിവരുടെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് ആർസിബിയുടെ സ്കോർ 205/5ൽ എത്തിച്ചു. ജയ്‌സ്വാളും (27 പന്തിൽ 52), 14 വയസ്സുകാരനായ അരങ്ങേറ്റ താരം വൈഭവ് സൂര്യവംശിയും ചേർന്ന് രാജസ്ഥാന് മികച്ച തുടക്കം നൽകിയെങ്കിലും, ആർസിബി തങ്ങളുടെ സമ്മർദ്ദം നിലനിർത്തി വിജയം ഉറപ്പാക്കി.

Exit mobile version