
മുഹമ്മദ് ഷമി വിവാദത്തിന്മേലുള്ള വിധി പറയുന്നത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മാറ്റി വെച്ചു. മുഹമ്മദ് ഷമിയുടെ ഭാഗ്യ ഹസിന് ജഹാന് ഗാര്‍ഹിക പീഢനക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് താരത്തിന്റെ കേന്ദ്ര കരാര്‍ ബിസിസിഐ തടഞ്ഞുവെച്ചിരുന്നു. അതിനു ശേഷം താരത്തിന്റെ ലഭ്യതയെക്കുറിച്ചും ടീമിലും ക്യാമ്പിലും ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ഷമിയുടെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ആവശ്യപ്പെട്ടത്തിനെത്തുടര്ന്ന് ഇന്നലെ നടന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലില്‍ സംഭവത്തെക്കുറിച്ച് പരമാര്‍ശമുണ്ടാകുമെന്നാണ് കരുതിയത്.
എന്നാല്‍ താരത്തിനെതിരെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ് ആവശ്യപ്പെട്ട ആന്റി-കറപ്ഷന്‍ യൂണിറ്റ് അന്വേഷണത്തിനു ശേഷം മാത്രം വിഷയം ചര്‍ച്ചയ്ക്കെടുത്താല്‍ മതിയെന്നാണ് ഇപ്പോള്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ റിപ്പോര്‍ട്ട് വരുമെന്നും അതിനു ശേഷം വിഷയത്തില്‍ പ്രതികരിക്കുമെന്നാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന്റെ തീരുമാനം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial