ധോണിയ്ക്ക് ചെന്നൈയിലേക്കുള്ള മടങ്ങി വരവിനു അരങ്ങൊരുക്കി ഗവേണിംഗ് കൗണ്‍സില്‍

- Advertisement -

ഐപിഎല്‍ 2018ലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും തങ്ങളുടെ ടീമില്‍ നിന്ന് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളിലേക്ക് ചേക്കേറിയ താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവസരം നല്‍കുന്ന ഉപാധിയുമായി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. അടുത്ത മാസം നടക്കുന്ന ചര്‍ച്ചകളില്‍ ഈ തീരുമാനം മറ്റു ഫ്രാഞ്ചൈസികള്‍ അനുവദിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു അവരുടെ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയെ തിരികെ ടീമിലെത്തിക്കാനാകുമെന്ന് ഉറപ്പാകും.

ഐപിഎല്‍ പുതിയ സീസണില്‍ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ നിലനിര്‍ത്താനാകുമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ ഗവേണിംഗ് കൗണ്‍സില്‍ എത്തിയിട്ടുള്ളത്. ഇതില്‍ ഒരിന്ത്യന്‍ താരവും രണ്ട് വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ അടുത്ത മാസം ടീമുടമകള്‍ ഉള്‍പ്പെടുന്ന ചര്‍ച്ചയ്ക്ക് ശേഷമാവും വ്യക്തമായ ഒരു നയം രൂപികരിക്കുക എന്നും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement