ഐപിഎല്‍ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല: ജോസ് ബട്‍ലര്‍

- Advertisement -

തന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിനു ഐപിഎലിനോട് നന്ദി പറഞ്ഞ് ഇംഗ്ലണ്ട് താരം ജോസ് ബട്‍ലര്‍. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ജോസ് ബട്‍ലര്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 80 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‍ലര്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ 363 റണ്‍സില്‍ എത്തിക്കുവാന്‍ സഹായിച്ചിരുന്നു.

ഐപിഎലില്‍ ചെലവഴിച്ച് ആ രണ്ട് മൂന്ന് ആഴ്ച തനിക്ക് നല്‍കിയ ആത്മവിശ്വാസം ഏറെയാണെന്നാണ് ബട്‍ലര്‍ പറയുന്നത്. ഇന്ത്യയിലെ ഇത്രയധികം വലിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ സമ്മര്‍ദ്ദത്തിലടിപ്പെട്ട് കളിക്കുന്നത്, അതും വിദേശ താരമെന്നത് കൂടി പരിഗണിക്കുമ്പോള്‍ പ്രതികൂലമായ സാഹചര്യങ്ങളാണ് ഒരുക്കുന്നത്. അതെനിക്ക് എന്നെ തന്നെ തിരിച്ചറിയുവാനുള്ള കാരണമായി. എനിക്ക് ഇനിയുമേറെ ചെയ്യാനാകുമെന്ന് ഈ രണ്ടാഴ്ച എന്നെ ബോധിപ്പിക്കുകയായിരുന്നു.

പന്തിന്റെ നിറത്തെ കുറിച്ച് വ്യാകുലപ്പെടാതെ കളിക്കുക എന്നത് എന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ബട്‍ലര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement