മികച്ച തുടക്കം മുതലാക്കാനായില്ലെന്നത് സങ്കടം, ഐപിഎല്‍ പരിചയം തനിക്ക് ഗുണം ചെയ്യും

- Advertisement -

ഐപിഎല്‍ 2018ല്‍ ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച മുന്‍ പരിചയം തനിക്ക് അഫ്ഗാനിസ്ഥാനെതിരെ ഡെറാഡൂണില്‍ നടക്കുന്ന പരമ്പരയില്‍ മികവ് പുലര്‍ത്താന്‍ സഹായകരമാകുമെന്ന് പറഞ്ഞ് ഷാകിബ് അല്‍ ഹസന്‍. പിച്ചുകളെക്കുറിച്ചും ഇന്ത്യന്‍ കാലാവസ്ഥയെക്കുറിച്ചും തനിക്ക് ഇപ്പോളുള്ള പരിചയം തനിക്ക് വ്യക്തിഗതമായും ബംഗ്ലാദേശിനും ഗുണം ചെയ്യുമെന്നാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനായി ഐപിഎല്‍ കളിച്ച താരം പറഞ്ഞത്.

ലോര്‍ഡ്സില്‍ നടക്കുന്ന ഐസിസി ലോക ഇലവന്‍-വിന്‍ഡീസ് മത്സരത്തില്‍ നിന്ന് താരം പിന്മാറിയതിനാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് മുമ്പ് താരത്തിനു വേണ്ടത്ര വിശ്രമവും ലഭിക്കും. ഡെറാഡൂണില്‍ കളിച്ചില്ലെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്ന് ഏറെ വ്യത്യാസം അവിടെയുണ്ടാകില്ല എന്നതാണ് തന്റെ വിശ്വാസം.

ഐപിഎലില്‍ തന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെങ്കിലും ലഭിച്ച തുടക്കങ്ങള്‍ മികച്ച സ്കോറിലേക്ക് മാറ്റുവാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് ഷാകിബ് അല്‍ ഹസന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement