
ഇന്ത്യന്‍ ടീമില്‍ നിന്ന് ഒട്ടനവധി താരങ്ങളെയാണ് ഈ അടുത്തായി യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ പിന്‍വലിക്കേണ്ടി വന്നത്. ടെസ്റ്റ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചിരുന്നേല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കിക്കൂടായിരുന്നോ എന്ന ചോദ്യങ്ങള്‍ക്കിടയിലാണ് വിശദീകരണവുമായി ബിസിസിഐയുടെ ക്രിക്കറ്റ് പ്രവൃത്തികളുടെ ജനറല്‍ മാനേജര്‍ സാബ കരീം രംഗത്തെത്തിയിരിക്കുന്നത്. ടീം തിരഞ്ഞെടുപ്പിനു ശേഷം ടെസ്റ്റ് നടത്തുന്നത് ഇപ്പോള്‍ ആസന്നമായ സാഹചര്യം മൂലമാണെന്നും ഇനി അങ്ങനെയുണ്ടാകില്ലെന്നുമാണ് സാബ കരീം പറഞ്ഞത്.
ഐപിഎല്‍ നടന്നിരുന്നതിനാല്‍ യോ-യോ ടെസ്റ്റുകള്‍ നേരത്തെ നടത്തുവാന്‍ സാധിച്ചിരുന്നില്ല. ഇനി തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ യോ-യോ ടെസ്റ്റ് നടത്തുമന്നും സാബ കരീം പറഞ്ഞു. ഐപിഎലിനിടെ താരങ്ങളെ വിളിച്ച് ഫിറ്റ്നെസ് ടെസ്റ്റ് നടത്തുന്നത് ശരിയല്ലെന്ന് കരുതിയാണ് അന്നതിനു മുതിരാതിരുന്നതെന്നും സാബ കരീം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
