Ipl ഐപിഎൽ

ഇംഗ്ലണ്ട് താരങ്ങളുടെ ലഭ്യത പരിമിതം!!! പൂര്‍ണ്ണമായും താരങ്ങളെ വിട്ട് നൽകി ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ന്യൂസിലാണ്ട്

ഐപിഎൽ 2024ൽ മിനി ലേലം നാളെ നടക്കാനിരിക്കവേ തങ്ങളുടെ താരങ്ങളുടെ ലഭ്യതയെ കുറിച്ച് വ്യക്തത വരുത്തി ബോര്‍ഡുകള്‍. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ന്യൂസിലാണ്ട് താരങ്ങള്‍ ടൂര്‍ണ്ണമെന്റ് പൂര്‍ണ്ണമായും കളിക്കുമെന്ന് ബോര്‍ഡുകള്‍ അറിയിച്ചപ്പോള്‍ ഇംഗ്ലണ്ട് താരങ്ങളുടെ ലഭ്യത പരിമിതമായിരിക്കും.

മാര്‍ച്ച് 22 മുതൽ മേയ് അവസാനം വരെയാണ് ബിസിസിഐ ഐപിഎൽ നടത്തുവാനൊരുങ്ങുന്നത്. രാജ്യത്തെ ലോകസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ തന്നെ തീയ്യതികളിൽ അന്തിമ തീരുമാനം ആയിട്ടില്ല. ജോഷ് ഹാസൽവുഡ് ഒഴികെ മറ്റു ഓസ്ട്രേലിയന്‍ താരങ്ങളെല്ലാം ഐപിഎലില്‍ മുഴുവന്‍ സമയം ഉണ്ടാകും.

ഇംഗ്ലണ്ട് താരങ്ങള്‍ ദേശീയ ഡ്യൂട്ടിയും ഫിറ്റ്നെസ്സ് പ്രശ്നങ്ങളും ഇല്ലാത്ത പക്ഷം കളിയ്ക്കാനായി ഉണ്ടാകുമെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

Exit mobile version