പാകിസ്ഥാന് ഇനിയും പരമ്പര നേടാൻ കഴിയുമെന്ന് ഇൻസമാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ പാകിസ്ഥാന് കഴിയുമെന്ന് മുൻ പാകിസ്ഥാൻ താരം ഇൻസമാം-ഉൽ-ഹഖ്. ഇംഗ്ലണ്ടിനേക്കാൾ മികച്ച ടീമിന് പാകിസ്ഥാന് ഉള്ളതെന്നും ടെസ്റ്റ് മത്സരം പാകിസ്ഥാന് ജയിക്കാൻ കഴിയാത്തതിൽ തനിക്ക് നിരാശയുണ്ടെന്നും ഇൻസമാം കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഒരു ഘട്ടത്തിൽ പാകിസ്ഥാന് ജയിക്കാൻ സാധ്യത ഉണ്ടായിരുന്ന മത്സരമാണ് പാകിസ്ഥാൻ കൈവിട്ടത്.

ഒരു ഘട്ടത്തിൽ രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ 277 റൺസ് വേണ്ട സമയത്ത് ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സും ജോസ് ബട്ലറും ചേർന്ന് നേടിയ സെഞ്ചുറി കൂട്ടുകെട്ട് ഇംഗ്ലണ്ടിന് 3 വിക്കറ്റ് ജയം സമ്മാനിക്കുകയായിരുന്നു. ക്രിസ് വോക്‌സ് 84 റൺസ് പുറത്താവാതെ നിന്നപ്പോൾ ബട്ലർ 75 റൺസ് എടുത്ത് പുറത്തായി. പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് മത്സരം ഓഗസ്റ്റ് 13ന് സൗത്താംപ്ടണിൽ വെച്ച് നടക്കും.

Exit mobile version