ന്യൂസിലാണ്ട് കോച്ചാവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച് സ്കോട്‍ലാന്‍ഡ് കോച്ച്

മൈക്ക് ഹെസ്സണ്‍ രാജി വെച്ച ഒഴിവിലേക്ക് തനിക്ക് താല്പര്യമുണ്ടെന്നറിയിച്ച് സ്കോട്‍ലാന്‍ഡ് കോച്ച്. മുന്‍ ന്യൂസിലാണ്ട് സ്പിന്നര്‍ ഗ്രാന്റ് ബ്രാഡ്ബേണ്‍ ആണ് തന്റെ ആഗ്രഹം പുറത്ത് പറഞ്ഞത്. ന്യൂസിലാണ്ടിനു വേണ്ടി ഏഴ് ടെസ്റ്റുകളും 11 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് ഗ്രാന്റ് ബ്രാഡ്ബേണ്‍. 2014ല്‍ സ്കോട്‍ലാന്‍ഡിന്റെ ചുമതലയേറ്റെടുത്ത ബ്രാഡ്ബണിനു സ്കോട്‍ലാന്‍ഡിനെ ലോകകപ്പിനു യോഗ്യത നേടിക്കൊടുക്കാനായില്ലെങ്കിലും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സ്കോട്‍ലാന്‍ഡ് ചരിത്രം സൃഷ്ടിച്ചിരുന്നു. സ്കോട്‍ലാന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും വലിയ നിമിഷമായാണിതിനെ വിലയിരുത്തപ്പെടുന്നത്.

ന്യൂസിലാണ്ടിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്നതിനു പിന്നില്‍ വ്യക്തിപരമായ കാരണങ്ങളുമുണ്ടെന്ന് ബ്രാഡ്ബേണ്‍ പറഞ്ഞു. തനിക്ക് ഒരു മുന്‍ നിര ടീമിനെ നയിക്കണമെന്ന ആഗ്രഹം എന്നുമുണ്ടായിരുന്നുവെന്ന് പറഞ്ഞ ബ്രാഡ്ബേണ്‍ അത് തന്റെ മുന്‍ ടീമിന്റേതാണെങ്കില്‍ ഏറെ സന്തോഷമെന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമരണ ഗ്രൂപ്പിലെ മരണ പോരാട്ടം, നൈജീരിയയും ക്രൊയേഷ്യയും മുഖാമുഖം
Next articleഫ്രാൻസിനെ പൂട്ടി ആസ്‌ട്രേലിയ, ആദ്യ പകുതിയിൽ ഗോളുകളില്ല