ഇന്നിംഗ്സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്

ബെന്‍ സ്റ്റോക്സിന്റെയും ക്രിസ് വോക്സിന്റെയും ചെറുത്ത് നില്പിനെ മറികടന്ന് ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലാണ്ടിനു ഇന്നിംഗ്സ് വിജയം. ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 320 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഒരിന്നിംഗ്സിന്റെയും 49 റണ്‍സിന്റെ ജയമാണ് ന്യൂസിലാണ്ട് നേടിയത്. ഏഴാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സ്-ക്രിസ് വോക്സ് കൂട്ടുകെട്ട് നടത്തിയ ചെറുത്ത്നില്പിനും അധികം ആയുസ്സില്ലാതെ വന്നപ്പോള്‍ ജയം ആതിഥേയര്‍ക്കൊപ്പം നിന്നു. 83 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 66 റണ്‍സ് നേടിയ സ്റ്റോക്സിനെയും 52 റണ്‍സ് നേടിയ ക്രിസ് വോക്സിനെയും നീല്‍ വാഗ്നര്‍ പുറത്താക്കിയപ്പോള്‍ വാലറ്റത്തെ ടോഡ് ആസ്ട്‍ലേ തുടച്ച് നീക്കി.

ഇന്നിംഗ്സില്‍ നീല്‍ വാഗ്നര്‍, ടോഡ് ആസ്ട്‍ലേ, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തിയ്ക്കാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒരു ഗോളിന് പിറകിൽ നിന്ന ശേഷം ബാഴ്സയ്ക്ക് ജയം
Next articleഹാട്രിക്ക് നേട്ടവുമായി മെഗന്‍ ഷൂട്ട്, ഇന്ത്യയ്ക്ക് തകര്‍ച്ച