ഇന്നിംഗ്സ് വിജയവുമായി ന്യൂസിലാണ്ട്

- Advertisement -

214/2 എന്ന നിലയില്‍ നിന്ന് നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസ് 319 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഒരിന്നിംഗ്സിന്റെയും 67 റണ്‍സിന്റെയും കൂറ്റന്‍ വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. 91 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. ഷിമ്രോണ്‍ ഹെറ്റ്മ്യര്‍ 66 റണ്‍സ് നേടി തലേ ദിവസം പുറത്തായി. സ്കോര്‍ 231ല്‍ എത്തിയപ്പോള്‍ ബ്രാത്‍വൈറ്റ് പുറത്തായ ശേഷം വെസ്റ്റിന്‍ഡീസ് നിര ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു.

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി മൂന്നും കോളിന്‍ ഗ്രാന്‍ഡോം, ട്രെന്റ് ബൗള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സിലെ ബൗളിംഗ് പ്രകടനത്തിനു നീല്‍ വാഗ്നര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

ന്യൂസിലാണ്ട് 520/9 ഡിക്ലയര്‍
വെസ്റ്റിന്‍ഡീസ് 134, 319-ഓള്‍ഔട്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement