ആഞ്ചലോ മാത്യൂസ് ഇന്ത്യയ്ക്കെതിരെ മടങ്ങിയെത്തും

- Advertisement -

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പരിക്ക് മൂലം വിട്ടു നിന്ന മുന്‍ ശ്രീലങ്കന്‍ നായകന്‍ ഇന്ത്യന്‍ പര്യടനത്തിനായി ടീമിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് വിജയം നേടാനായെങ്കിലും ഏകദിന ടി20 പരമ്പരയില്‍ ഒരു മത്സരം പോലും ജയിക്കാന്‍ മരതക ദ്വീപുകമാര്‍ക്ക് സാധിച്ചില്ല. മാത്യൂസിനു പുറമേ കുശല്‍ പെരേര, അസേല ഗുണരത്നേ എന്നിവരും പരിക്കില്‍ നിന്ന് മോചിതരായി ടീം സെലക്ഷനു തയ്യാറാണെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ 16 പരിമിത ഓവര്‍ മത്സരങ്ങളിലും പരാജയം രുചിക്കേണ്ടി വന്ന ശ്രീലങ്കയ്ക്ക് ഈ താരങ്ങളുടെ തിരിച്ചുവരവ് ഏറെ ആശ്വാസം ആകേണ്ടതാണ്. ഇന്ത്യയില്‍ മൂന്ന് വീതം ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിലാണ് ശ്രീലങ്ക പങ്കെടുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement