പരിക്ക്, തമീം ഇക്ബാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിപ്പിച്ചു മടങ്ങുന്നു

- Advertisement -

തുടയ്ക്ക് പരിക്കേറ്റ തമീം ഇക്ബാല്‍ തന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നു. ഒക്ടോബര്‍ 22നു നാട്ടിലേക്ക് മടങ്ങുന്ന താരം പര്യടനത്തില്‍ ശേഷിക്കുന്ന മൂന്നാം ഏകദിനത്തിലും രണ്ട് ടി20 മത്സരങ്ങളിലും ഇനി പങ്കെടുക്കുകയില്ല. പരമ്പരയുടെ തുടക്കത്തില്‍ തന്നെ പരിശീലനത്തിനിടെ തമീമിനു പരിക്കേറ്റിരുന്നു. ആദ്യ ടെസ്റ്റില്‍ പരിക്കോട് കൂടി കളിച്ച തമീമിനെ രണ്ടാം ടെസ്റ്റില്‍ നിന്ന് വിശ്രമം അനുവദിച്ചുവെങ്കിലും ഏകദിന പരമ്പരയിലെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ നിന്ന് താരം വിട്ടു നിന്നുവെങ്കിലും രണ്ടാം മത്സരത്തില്‍ തമീം മത്സരിക്കാനിറങ്ങി. എന്നാല്‍ പരിക്ക് കൂടുതല്‍ വഷളായതോടെ താരം പര്യടനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. മോമിനുള്‍ ഹക്കിനെയാണ് പകരക്കാരനായി ബംഗ്ലാദേശ് ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ഏകദിന സ്ക്വാഡില്‍ അംഗമായ മോമിനുളിനോട് ടി20 പരമ്പരയ്ക്കും ടീമിനൊപ്പം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement