പരിക്ക്, ടെംബ ബാവുമ ഇന്ത്യന്‍ പരമ്പരയ്ക്ക് തയ്യാറാകുമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടെംബ ബാവുമയെ പരിക്കേറ്റതിനെ തുടര്‍ന്ന് ബോര്‍ഡ് പിന്‍വലിച്ചിരുന്നു. അറിയിച്ച് ബോര്‍ഡ്. ഇപ്പോള്‍ താരം പരിക്ക് മാറി ഇന്ത്യന്‍ പരമ്പരയില്‍ കളിക്കുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ആദ്യ ഏകദിനത്തില്‍ പരിക്കേറ്റ ബാവുമ ഇന്നലെ രണ്ടാം ഏകദിനത്തില്‍ കളിച്ചിരുന്നില്ല. താരത്തിനെ പരമ്പരയില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ താരം 26 പന്തില്‍ 30 റണ്‍സ് നേടിയിരുന്നു.

പൂര്‍ണ്ണ വിശ്രമത്തോടെ താരം ഇന്ത്യയ്ക്കെതിരെയുള്ള ടൂര്‍ണ്ണമെന്റിന് തയ്യാറാകുമെന്നാണ് കരുതപ്പെടുന്നത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയാണ് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരയില്‍ ആദ്യം താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നുവെങ്കിലും പിന്നീട് ബാവുമയുടെ പരിക്ക് മൂലം റാസ്സിയെ വീണ്ടും ടീമിലെത്തിക്കുകയായിരുന്നു.

Exit mobile version