
പാക്കിസ്ഥാന് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം പരിശീലനത്തിനിടെയേറ്റ പരിക്ക് മൂലം നഷ്ടമായ ബെന്‍ സ്റ്റോക്സ് ഏകദിനങ്ങളില്‍ കളിക്കുന്ന കാര്യവും സംശയമാണെന്നാണ് ലഭിക്കുന്ന സൂചന. താരം കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് പരിശോധനകള്‍ക്ക് ശേഷം വ്യക്തമാകുന്നത്. അടുത്താഴ്ച ഒരു സ്കാന്‍ കൂടി നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളു.
ജൂണ്‍ 10നു സ്കോട്ലന്‍ഡുമായുള്ള ഏകദിനത്തിനു ശേഷം ഓസ്ട്രേലിയയ്ക്കെതിരെ 5 മത്സരങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ജൂലൈയില്‍ ഇന്ത്യ എത്തുന്നതിനു മുമ്പ് പൂര്‍ണ്ണ ആരോഗ്യം നേടുകയായിരുന്നു സ്റ്റോക്സിന്റെ ലക്ഷ്യം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial