അഫ്ഗാനിസ്ഥാനെതിരെ സാഹ കളിക്കില്ല

- Advertisement -

ഐപിഎല്‍ ഫൈനല്‍ കളിക്കാതിരുന്ന വൃദ്ധിമന്‍ സാഹയക്ക് അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലും കളിക്കാനാകില്ല. രണ്ടാം ക്വാളിഫയറില്‍ ശിവം മാവിയുടെ പന്ത് നേരിടുന്നതിനിടെയാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെയും ഇന്ത്യയുടെ ടെസ്റ്റ് ടീമിലെയും സ്ഥിരം കീപ്പറായ സാഹയ്ക്ക് പരിക്കേറ്റത്. അഞ്ച് മുതല്‍ ആറാഴ്ച വരെയാണ് താരത്തിനു വിശ്രമം ആവശ്യപ്പെട്ടിരിക്കുന്നത്.

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് താരത്തിന്റെ പരിക്കിന്റെ കാര്യം യഥാസമയം ബിസിസിഐയെ ഫൈനലിനു ഒരു ദിവസം മുമ്പ് തന്നെ അറിയിച്ചിരുന്നുവെന്നാണ് അറിയുന്നത്. ആവശ്യത്തിനു വിശ്രമം ലഭിച്ച് പരിക്ക് ഭേദമായാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ താരത്തിനു തിരികെ എത്താനാകുമെന്നാണ് കരുതുന്നത്.

അഫ്ഗാനിസ്ഥാന്‍ ടെസ്റ്റിനുള്ള പകരം വിക്കറ്റ് കീപ്പറെ ഉടനെ ബിസിസഐ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ദിനേശ് കാര്‍ത്തിക്കോ പാര്‍ത്ഥിവ് പട്ടേലോ ആവും അഫ്ഗാനിസ്ഥാനെതിരെ കീപ്പിംഗ് ഗ്ലൗസേന്തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement