
വിന്‍ഡീസ് താരം വീരസാമി പെരുമാള്‍ പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പുറത്ത്. ആദ്യ മത്സരത്തിനിടെയേറ്റ പരിക്കാണ് താരത്തിന്റെ അരങ്ങേറ്റ ടി20 അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ തിരിച്ചടിയായി മാറിയത്. ആദ്യ ഓവറില്‍ മൂന്ന് പന്തുകള്‍ എറിഞ്ഞ ശേഷമാണ് പരിക്കേറ്റ താരത്തെ കറാച്ചിയിലെ അഗ ഖാന് ഹോസ്പിറ്റലിലേക്ക് പരിചരണത്തിനായി കൊണ്ടുപോകേണ്ടി വന്നത്.
പെരുമാളിന്റെ പരിക്ക് വിന്‍ഡീസ് സ്ക്വാഡിന്റെ ശക്തിയെ ക്ഷയിപ്പിച്ചിട്ടുണ്ട്. 12 താരങ്ങളാണ് ഇപ്പോള്‍ വിന്‍ഡീസ് സ്ക്വാഡിലുളളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial