ആഷസിനു കോള്‍ട്ടര്‍-നൈലുമില്ല

- Advertisement -

ഓസ്ട്രേലിയയുടെ പേസ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ പരിക്ക് മൂലം ആഷസില്‍ പങ്കെടുക്കില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് താരത്തിനു നട്ടെല്ലിനു പരിക്കേറ്റ് കാര്യം അറിയിച്ചത്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികച്ച പ്രകടനം പുറത്തെടുത്ത നഥാന്‍ ആഷസിനായുള്ള തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിനെതിരെ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ മത്സരത്തില്‍ 4 വിക്കറ്റും താരം നേടിയിരുന്നു.

മത്സരത്തിനിടെ നടുവിനു അസ്വസ്ഥത അനുഭവപ്പെട്ട താരം കൂടുതല്‍ പരിശോധനയിലാണ് ഏറെ നാളായി തന്നെ അലട്ടുന്ന പരിക്ക് മൂര്‍ച്ഛിച്ചതാണ് കാരണമെന്ന് കണ്ടെത്തുന്നത്. സ്ഥിതി കൂടുതല്‍ വഷളാവുകയാണെങ്കില്‍ നഥാന്‍ കോള്‍ട്ടര്‍-നൈലിനു തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement