Site icon Fanport

പരിക്ക്, കാമറൺ ഗ്രീന്‍ സിഡ്നി ടെസ്റ്റിൽ കളിക്കില്ല

മെൽബേൺ ടെസ്റ്റിനിടെ ഏറ്റ പരിക്കിനെത്തുടര്‍ന്ന് സിഡ്നി ടെസ്റ്റിൽ കാമറൺ ഗ്രീന്‍ കളിക്കില്ല. താരം ഇപ്പോള്‍ നടക്കുന്ന ടെസ്റ്റിൽ ബൗളിംഗ് ചെയ്യില്ലെങ്കിലും ബാറ്റിംഗിനുണ്ടാകും. മെൽബേണിലെ രണ്ടാം ദിവസം ആന്‍റിച്ച് നോര്‍ക്കിയയുടെ പന്ത് കൈയ്യിൽ കൊണ്ടതാണ് താരത്തിന് പരിക്കേൽക്കുവാന്‍ കാരണം ആയത്. താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുകയായിരുന്നു.

Camerongreeninjury

പരിക്കിന്റെ പിടിയിലായ മിച്ചൽ സ്റ്റാര്‍ക്കിന് പിന്നാലെ ഗ്രീനിന്റെ പരിക്ക് ഓസ്ട്രേലിയയെ സിഡ്നി ടെസ്റ്റിൽ പുതിയ ബൗളറെ ടീമിലേക്ക് കൊണ്ടുവരേണ്ട സാഹചര്യത്തിലേക്ക് നയിച്ചിട്ടുണ്ട്. ടീം വെസ്റ്റേൺ ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ ആരോൺ ഹാര്‍ഡിയെ ടീമിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്.

Exit mobile version