ഇന്‍ഡോറിലും റണ്ണൊഴുകും

- Advertisement -

കട്ടക്കിനു സമാനമായി ഇന്‍ഡോറിലെയും ബാറ്റ്സ്മാന്മാര്‍ക്ക് റണ്‍ കണ്ടെത്താന്‍ എളുപ്പമുള്ള പിച്ചാവുമെന്ന് അറിയിച്ച് ഇന്‍ഡോര്‍ ക്യുറേറ്റര്‍. ഹോള്‍കര്‍ സ്റ്റേഡിയത്തില്‍ രണ്ടാം ടി20 മത്സരത്തിനായി ഒരുക്കിയിരിക്കുന്ന പിച്ചില്‍ 200നടുത്ത് റണ്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കട്ടക്കില്‍ റണ്ണൊഴുകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് സമാനമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് പ്രതീക്ഷ കാത്ത് രക്ഷിക്കാനായില്ല. വെറും 87 റണ്‍സിനാണ് ടീം ഓള്‍ഔട്ട് ആയത്. യൂസുവേന്ദ്ര ചഹാലും വിക്കറ്റിനു പിന്നില്‍ ധോണിയും ഒരു പോലെ മികവ് പ്രകടിപ്പിച്ചിപ്പോള്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ചഹാലിനു ഒപ്പം കൂടിയപ്പോള്‍ 16ാം ഓവറില്‍ ലങ്ക ഓള്‍ഔട്ട് ആയി.

ഇന്‍ഡോറില്‍ ബൗണ്ടറിയിലേക്കുള്ള ദൂരവും കുറച്ചിട്ടുണ്ട്. 70 യാര്‍ഡുണ്ടായിരുന്നു ബൗണ്ടറി 69 യാര്‍ഡായി കുറച്ചിട്ടുണ്ടെന്നാണ് ക്യുറേറ്റര്‍ സമന്ദര്‍ സിംഗ് ചൗഹാന്‍ അറിയിച്ചിട്ടുള്ളത്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഇന്‍ഡോറില്‍ നിലവിലുള്ളതെന്നും ചൗഹാന്‍ ഒരു വാര്‍ത്ത മാധ്യമത്തോട് സംസാരിക്കവേ പ്രതികരിച്ചു. ഡ്യു ഘടകത്തെ മറികടക്കുവാന്‍ പുല്ലില്‍ ഒരു തരം കെമിക്കലും പ്രയോഗിക്കുന്നുണ്ടെന്നാണ് ക്യുറേറ്റര്‍ അറിയിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement