Fanzone | മാറുന്നു ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് സങ്കല്പങ്ങള്‍

8 പതിറ്റാണ്ടിലേറെ ഇന്ത്യയ്ക്ക് ഫാസ്റ്റ് ബൗളര്‍മാര്‍ എന്നാൽ സ്പിന്നര്‍മാര്‍ വരുന്നത് വരെ പന്തെറിയാൻ ഉള്ള ഒരു ഉപകരണം അല്ലെങ്കില്‍ ഒരു ബൗളിംഗ് മെഷീൻ എന്നത് മാത്രമായിരുന്നു. ഇത്രയും കൊല്ലങ്ങള്‍ക്കിടയിലും എടുത്തു പറയാൻ കപിൽ ദേവ് , ശ്രീനാഥ്, സഹീർ ഖാൻ, ഇര്‍ഫാന്‍ പത്താൻ തുടങ്ങി വിരലിലെണ്ണാന്‍ പറ്റുന്നവർ മാത്രം. ഇന്ത്യൻ ക്രിക്കറ്റിനോട് ചെയ്ത ഏറ്റവും വലിയ നെറികേട് എന്നത് കഴിവ് ഉണ്ടായിട്ടും പേസ് ഉണ്ടായിട്ടും യാതൊരു വിധത്തിലുള്ള പ്രോത്സാഹനവും ക്യൂറേറ്റര്‍മാരില്‍ നിന്നും ബോര്‍ഡില്‍ നിന്നും ലഭിച്ചിട്ടില്ല എന്നതാണ്, പിന്നെ എങ്ങനെ ഓവർസീസിൽ മെച്ചപ്പെടാത്തതിന് ഇവരെ കുറ്റം പറയും.

ഇങ്ങനെ ഉള്ള സഹാചര്യത്തിൽ ആയിരുന്നിട്ടു കൂടി റിച്ചാർഡ് ഹാഡിലീ എന്ന അത്യുജ്ജ്വല ബൗളറുടെ നേട്ടം മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഒരു ഇന്ത്യൻ പേസർ മുന്നിലെത്തി എന്ന് ഓർക്കുമ്പോൾ തന്നെ കയ്യിലെ രോമം എണീറ്റു നിന്നു സല്യൂട്ട് അടിച്ചു പോകും. പക്ഷെ ഇന്ന് വിരാട് കൊഹ്‌ലിയുടെ കീഴിലുള്ള പേസ് ബൗളിംഗ് യൂണിറ്റിന്റെ കഥ വേറെ ആണ്. പ്ലേയിങ് 11ഇൽ കയറി പറ്റാൻ തുടങ്ങുന്ന മത്സരം മുതൽ സ്പിന്നറിന്റെ സ്പെല്ലിന് മുന്നേ തന്നെ ബാറ്റിങ് നിരയെ തകർക്കാൻ ഉള്ള മത്സരം വരെ . 2 സ്പിന്നറെ വച്ചു കളിക്കാൻ ഉള്ള ധൈര്യം വരെ ക്യാപ്റ്റൻ കൊടുക്കാൻ കഴിയുന്നു ഈ പേസ് നിരയ്ക്ക്.  പേരു കേട്ട ഓസീസ് നിരയെ പോലും ഞെട്ടിച്ചു ധരംശാലയിൽ ഉമേഷ് യാദവും ഭുവനേശ്വർ കുമാറും എറിഞ്ഞ ഓപ്പണിങ് സ്പെൽ . ഓസീ ഫാസ്റ്റ് ബൗളർസ് പോലും ആദ്യത്തെ 10 ഓവറിൽ അത്രെയും വിക്കറ്റ് എടുത്തില്ല എന്നു തോന്നുന്നു .

ഭുവനേശ്വർ കുമാർ

കഴിവും സ്വിങ്ങും വേണ്ടുവോളം ഉണ്ട് പക്ഷെ എറിഞ്ഞിരുന്നത് 120-125 റേഞ്ചിൽ. ആദ്യത്തെ 10 ഓവർ നന്നായി എറിയുക പിന്നെ ഡെത്ത് ഓവറിൽ അടി മേടിച്ചു കൂട്ടുക .ഒരു ത്രോ അലസമായി എറിഞ്ഞതിന് വരെ പഴി കേട്ടവൻ. തന്നെ കൊണ്ടും 135 kmph ഇൽ എറിയാൻ കഴിയും എന്ന് തെളിയിക്കാൻ അദ്ദേഹം ശ്രമിച്ചു .ഇർഫാൻ പത്താൻ വന്ന അവസ്ഥ ഇയാൾക്കും വരും എന്ന് പലരും എഴുതി തള്ളി .പക്ഷെ അലസൻ എന്ന് വിളിച്ചവരെ കൊണ്ട് കടിനാധ്വാനി എന്നു വിളിപ്പിച്ചു ഭുവി. സൗത്ത് ആഫ്രിക്കയും ആയുള്ള അഞ്ചാമത്തെ ഏകദിനത്തില്‍ അടി മേടിച്ചു കൂട്ടിയിട്ട് ടീമിന്ന് പുറത്ത് ആയ ഭുവിനെ പിന്നെ കണ്ടത് യു എ ഈയു ആയി ഉള്ള ഏഷ്യ കപ്പ് മത്സരത്തിലാണ്. എതിരാളികള്‍ കരുത്തരല്ലാത്തതോ നെഹ്റ, ബുംറ എന്നിവരുടെ പ്രകടനം കൊണ്ടോ ആവാം നന്നായി ഏറിഞ്ഞിട്ടും പിന്നെ ഐ പി എൽ വരെ കാത്തിരിക്കേണ്ടി വന്നു ഭുവിയെ കാണാൻ .പക്ഷെ കണ്ടത് ഒരു പുതിയ ഭുവിയെ ആരുന്നു. യോർക്കറുകളും സ്ലോ ബോളുകളും കൊണ്ട് ബാറ്സ്മാനെ വെള്ളം കുടിപ്പിക്കുകയും 144 kmph എന്ന സ്പീഡിൽ വരെ stump പൊട്ടിച്ച പന്തെറിഞ് ആ സീസണിലെ പർപ്പിൾ ക്യാപ് ഹോൾഡറും കപ്പ് ഉയർത്തുന്നതിൽ നിർണായക പങ്കും വഹിച്ചു . 2017 ഇലും ഇതേ കാര്യം ആവർത്തിച്ചപ്പോൾ തന്നെ മനസിലാവുമല്ലോ ഒരു സീസണ് വണ്ടർ അല്ല എന്ന്.എന്നെ കൂടുതൽ വിസ്മയിപ്പിച്ചത് 135 ഇന് മുകളിൽ തുടർച്ച ആയി എറിയാൻ പറ്റുന്നതും പിന്നെ പുതിയതായി എറിയാൻ തുടങ്ങിയ വെൽ ഡിറെക്ടഡ് ബൗണ്സറുകളും ആണ്.

ഉമേഷ് യാദവ്

ഇതേ അവസ്ഥ ആണ് നാഗ്പൂരിൽ 18 വയസ്സ് വരെ ക്രിക്കറ് ബോളിൽ എറിയാത്ത യാദവിനും . നല്ല പേസ് ഉണ്ട് ബട്ട് ഒരു ഓവറിലെ 3 ബോൾ വെൽഡ് ക്ലാസ് ആണേൽ ബാക്കി 3 പരിതാപകരം ആവും .പക്‌ഷേ കഴിഞ്ഞ ഒരു വർഷമായി ഇത്രേം ഇമ്പ്രൂവ്ഡ് ആയ ഒരു ബൗളർ/ഫീൽഡർ ഉണ്ടോന്ന് സംശയം ആണ് .ഫാസ്റ്റ് ബൗളർ മാർ ഫീല്ഡിങ്ങിൽ മോശം ആവൽ ആണ് പതിവ് പക്ഷെ യാദവ് ക്യാച് എടുക്കാനും ഡയറക്ട്ട് ഹിറ്റ് എടുക്കാനും മുന്നിൽ കാണും . അതേ സമയം വിക്കറ്റ് എടുക്കാനും മുന്നിൽ തന്നെ കാണും ഇദ്ദേഹം .

ഹര്‍ദിക് പാണ്ഡ്യ

പറഞ്ഞു നിർത്താൻ കഴിയില്ല . വന്യമായ ബാറ്റിംഗ് ശൈലിയും കൂടെ ഇത്തിരി ബൗൻസർ എറിയാൻ കഴിവുള്ള ട്ടി20 മെറ്റീരിയൽ ആണെന്ന് കരുതിയ ഹർദിക് പാണ്ഡ്യ 140 kmph എറിയുന്നു അതോടൊപ്പം ബാറ്റ് ചെയുന്നു എന്നതും അത്ഭുതകരം ആണ് .ഹാർദ്ദികിന്‌ odi ക്യാപ് കിട്ടിയത് കപിൽ ദേവിന്റെ കയ്യീന് ആണല്ലോ അപ്പൊ മോശമാവുലല്ലോ . ടെസ്റ്റിലെ ബാറ്റിംഗ് ഉമായി അഡാപ്റ് ആയാൽ അത് ആയിരിക്കും ഈ ബറോഡ കാരന്റെ മുതൽ കൂട്ട്.സൗത്ത് ആഫ്രിക്കൻ ടൂർ മനസ്സിൽ കണ്ട് ഇയാൾക്ക് അവസരം നൽകുന്നതിൽ തെറ്റില്ല.

ഇപ്പോഴും ബാക്കി നിൽക്കുന്ന ഷമി ബുംറ പോലുള്ളവർ അവർക്ക് പുറമെ 140 kmph ഉം 80 kmph ഉം ഒരുപോലെ എറിയാൻ കഴിവുള്ള ബേസിൽ തമ്പി എന്ന പെരുമ്പാവൂർ കാരനും പിന്നെ അവസരം കാത്തു നിൽക്കുന്ന സിറാജ്, ഉന്‍ഡ്കട്, അനികേത് ചൗധരി, താക്കൂര്‍, രജ്പുത് തുടങ്ങിയവര്‍.

ഇപ്പോഴെങ്കിലും ഇവരെ പ്രോത്സാഹിപ്പിച്ചൂടെ എമാന്മാരെ ?

പിന്നെ ഒരിക്കലും തല കുനിക്കേണ്ടി വരില്ല ഓഷ്യനിയായിലും ഇംഗ്ലണ്ടിലും ആഫ്രിക്കയിലും ഒന്നും!

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial