സാഹയുടെയും നദീമിന്റെയും മികവിൽ ഇന്ത്യക്ക് ജയം

വെസ്റ്റിൻഡീസുമായുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യക്ക് ജയം. 6 വിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. അവസാന ദിവസം ജയിക്കാൻ 9 വിക്കറ്റ് ശേഷിക്കെ 68 റൺസ് മതിയായിരുന്നു ഇന്ത്യ മൂന്ന് വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി വിജയം സ്വന്തമാകുകയായിരുന്നു. ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത വൃദ്ധിമാൻ സാഹയും ബൗളിങ്ങിൽ ഷാഹ്ബാസ് നദീമും പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇന്ത്യക്ക് ജയം അനായാസമാക്കിയത്. രണ്ടു ഇന്നിംഗ്‌സുകളിലുമായി 10 വിക്കറ്റാണ് നദീം വീഴ്ത്തിയത്.

ആദ്യ ഇന്നിങ്സിൽ 84 റൺസിന്റെ വിലപ്പെട്ട ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിനെ 180 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് 97 റൺസ് വിജയ ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു.  109 റൺസ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയ നദീമും ആദ്യ ഇന്നിങ്സിൽ 71 റൺസ് എടുത്ത ഡുബേയുടെ പ്രകടനവും 66 റൺസ് എടുത്ത സാഹയുടെ പ്രകടനവുമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.

Exit mobile version