അടിച്ച് തകര്‍ത്ത് ഇന്ത്യ എ, ലെസെസ്റ്ററിനു എതിരെ കൂറ്റന്‍ സ്കോര്‍

- Advertisement -

മയാംഗ് അഗര്‍വാലും പൃഥ്വി ഷായും ശുഭ്മന്‍ ഗില്ലും ഇന്ത്യ എ ടീമിനായി മികവ് പുലര്‍ത്തിയ മത്സരത്തില്‍ ലെസെസ്റ്ററിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. 50 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 458 റണ്‍സാണ് ഇന്ത്യ നേടിയത്. അഗര്‍വാലും ഷായും ശതകം നേടിയപ്പോള്‍ ഗില്‍ അര്‍ദ്ധ ശതകം നേടി. 106 പന്തില്‍ നിന്നാണ് മയാംഗ് അഗര്‍വാല്‍ 151 റണ്‍സ് നേടിയത്. 18 ബൗണ്ടറിയും 5 സിക്സുമാണ് മയാംഗ് അഗര്‍വാല്‍ നേടിയത്. താരം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

132 റണ്‍സ് നേടി പൃഥ്വി ഷായും 54 പന്തില്‍ 86 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഒന്നാം വിക്കറ്റില്‍ 221 റണ്‍സും രണ്ടാം വിക്കറ്റില്‍ 179 റണ്‍സുമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ നേടിയത്. ദീപക് ഹൂഡ 38 റണ്‍സുമായി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement