Site icon Fanport

സോഷ്യൽ മീഡിയയിൽ ഹിറ്റായി ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി

വെസ്റ്റിൻഡീസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പുതിയ ജേഴ്സിയിൽ ഇന്ത്യൻ താരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പരിചിതമല്ലാത്ത പേരും നമ്പറും അടങ്ങിയ ജേഴ്സിയുമായാണ് ഇന്ത്യൻ താരങ്ങൾ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അണിയുക.  ജേഴ്സിയിൽ പേരും നമ്പറും കൂടാതെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ലോഗോയും ഉണ്ടാവും.

സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ ടീമിന്റെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ വൈറൽ ആയത്.  ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി 18ആം നമ്പർ ജേഴ്സിയിലാവും ഇറങ്ങുക. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ ജേഴ്‌സി 17ആം നമ്പറും രഹാനെയുടെ ജേഴ്സി 3ആം നമ്പറുമാണ്. ഹിറ്റ് മാൻ രോഹിത് ശർമ്മയുടെ ജേഴ്സി 45ആം നമ്പറും  ഫാസ്റ്റ് ബൗളർ ഷമിയുടെ ജേഴ്സി 11ആം നമ്പറുമാണ്.

നേരത്തെ ടി20 പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് പരമ്പരകൂടി നേടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാൻ ഉറച്ചു തന്നെയാണ്.

Exit mobile version