“ഇത് എക്കാലത്തെയും മികച്ച ഇന്ത്യൻ ടീം”

ഓസ്ട്രേലിയയിലെ ഇന്ത്യയുടെ പര്യടനം നോക്കുകയാണെങ്കിൽ ഈ ടീം എക്കാലത്തെയും മികച്ച ഇന്ത്യൻ ടീം ആണെന്ന് മുൻ വെസ്റ്റിൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ്. ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ ടെസ്റ്റ് മത്സരം വമ്പൻ തോൽവിയേറ്റുവാങ്ങിയ ഇന്ത്യ മികച്ച തിരിച്ച് വരവ് നടത്തി ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ ടീമിന് നിലവിൽ പല തരത്തിലുള്ള താരങ്ങൾ ഉണ്ടെന്നും അവരെല്ലാം വളരെ അധികം ഫിറ്റ് ആണെന്നും പ്രഫഷണൽ ആണെന്നും ലോയ്ഡ് പറഞ്ഞു. ഇന്ത്യ മിക്ക സമയത്തും പിറകിൽ നിന്ന് തിരിച്ചുവെന്നാണ് ഓസ്ട്രേലിയയിൽ കളിച്ചതെന്നും ഓസ്ട്രേലിയയിലെ പ്രകടനം വിലയിരുത്തുകയാണെങ്കിൽ ഇന്ത്യൻ ടീം എക്കാലത്തെയും മികച്ച ഇന്ത്യൻ ടീം ആണെന്നും ലോയ്ഡ് പറഞ്ഞു.

Exit mobile version