
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഡിസംബര്‍ നാലിനു തീരുമാനിക്കും. മൂന്ന് ഓപ്പണര്‍മാര്‍, അഞ്ച് മധ്യനിര ബാറ്റ്സ്മാന്മാര്, നാല് മീഡിയേ പേസര്‍മാര്‍, മൂന്ന് സ്പിന്നര്‍മാര്‍, 2 വിക്കറ്റ് കീപ്പര്‍മാര്‍, ഒരു ഓള്‍റൗണ്ടര്‍ എന്നിങ്ങനെയാവും ടീമിന്റെ ഘടന. പൊതുവേ വിദേശ പര്യടനത്തിനു 16 അംഗ ടീമിനെയാണ് തിരഞ്ഞെടുക്കുന്നതെങ്കിലും ഇത്തവണ ടീം മാനേജ്മെന്റ് 18 അംഗ സംഘത്തിനെ തിരഞ്ഞെടുക്കുവാന്‍ ആവശ്യപ്പെടുകയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്.
പ്രധാനമായും മൂന്ന് സ്പിന്നര്‍മാരെ തിരഞ്ഞെടുക്കണമോ എന്ന കാര്യത്തിലാണ് സെലക്ടര്‍മാര്‍ക്ക് സംശയമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ടീമില്‍ നിന്ന് പ്രകടമായ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പൊതുവേ ഉള്ള വിലയിരുത്തല്‍. പാര്‍ത്ഥിവ് പട്ടേലിനെ രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത വര്‍ഷം ജനുവരി 2 മുതല്‍ 28 വരെയാണ് ടെസ്റ്റ് പരമ്പര അരങ്ങേറുന്നത്. ആദ്യ ടെസ്റ്റ് കേപ് ടൗണില്‍ ജനുവരി 5നും രണ്ടാം ടെസ്റ്റ് സെഞ്ച്യൂറിയണില് ജനുവരി 13നും നടക്കും. അവസാന ടെസ്റ്റ് ജനുവരി 24നു ജോഹാന്നസ്ബര്‍ഗിലും ആണ് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial