ഐപിഎല്‍ സംപ്രേക്ഷണം ഉപ കരാര്‍ സ്വന്തമാക്കി യപ്പ് ടിവി

സ്റ്റാര്‍ ഇന്ത്യയില്‍ നിന്ന് യൂറോപ്പ്, ലാറ്റിനമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഐപിഎല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കി യപ്പ്ടിവി. വിവോ-ഐപിഎല്‍ 2018 സീസണ്‍ ഏപ്രില്‍ ഏഴിനു ആരംഭിക്കുന്നതിനു തൊട്ട് മുമ്പാണ് യപ്പ്ടിവി ആപ്പിലൂടെ ഈ രാജ്യത്തുള്ളവര്‍ക്ക് ഐപിഎല്‍ കാണുവാന്‍ സാധിക്കുമെന്ന ആഹ്ലാദകരമായ വിവരം പുറത്ത് വരുന്നത്.

യപ്പ്ടിവി സിഇഒ ഉദയ് റെഡ്ഢിയാണ് തീരുമാനം അറിയിച്ചത്. www.yupptv.com സൈറ്റ് വഴിയോ യപ്പ്ടിവി ആപ് വഴിയോ മത്സരങ്ങള്‍ തത്സമയം കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial