Site icon Fanport

സാഹയെ തിരിച്ചെടുത്ത് സൺറൈസേഴ്സ് ഹൈദരാബാദ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ വൃദ്ധിമാൻ സാഹയെ സ്വന്തമാക്കി സൺ റൈസേഴ്സ് ഹൈദരാബാദ്. ഒരു കോടി ഇരുപത് ലക്ഷം രൂപയ്ക്കാണ് സാഹയെ സൺ റൈസേഴ്സ് തിരിച്ചെടുത്തത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ്ങ് ഓപ്‌ഷനായിട്ടാകും സാഹയെ തിരികെയെത്തിക്കാൻ ടീം തീരുമാനിച്ചത്.

ധവാൻ ടീം വിട്ടതിനെ തുടർന്നായിരിക്കാം റിലീസ് ചെയ്ത സാഹയെ വീണ്ടും സൺ റൈസേഴ്സ് സ്വന്തമാക്കിയത്. അടിസ്ഥാന വില ഒരു കൂടിയായിരുന്നു. ഒരു കോടി പത്ത് ലക്ഷം രൂപ എന്ന് രാജസ്ഥാൻ റോയൽസ് ബിഡ് ഉയർത്തിയപ്പോൾ ഒരു കോടി ഇരുപത് ലക്ഷം രൂപ നൽകിയാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.

Exit mobile version