Picsart 23 03 05 19 12 14 712

സ്മൃതിക്കും ആർ സി ബിക്കും പരാജയം!!

വനിതാ ഐ പി എല്ലിൽ ആർ സി ബിക്ക് പരാജയത്തോടെ തുടക്കം. ഡെൽഹി ക്യാപിറ്റൽസിനെ നേരിട്ട അർ സി ബി 60 റൺസിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയ. ഡെൽഹി ഉയർത്തിയ 224 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ആർ സി ബിക്ക് ആകെ 20 ഓവറിൽ 163 റൺസ് എടുക്കാനായുള്ളൂ. ആർ സി ബിയിൽ ആർക്കും വലിയ സ്കോർ നേടാൻ ആയതാണ് പ്രശ്നമായത്‌. സ്മൃതി മന്ദാന 23 പന്തിൽ 35 റൺസുമായി ആർ സി ബിയുടെ ടോപ് സ്കോറർ ആയി.

31 റൺസ് എടുത്ത എലിസ് പെരി, 34 റൺസ് എടുത്ത നൈറ്റ്, 30 റൺസ് എടുത്ത ഷുറ്റ് എന്നിവരും ശ്രമിച്ചു എങ്കിലും വലിയ സ്കോറിലേക്ക് എത്താൻ ആയില്ല. ഡെൽഹിക്ക് ആയി ടാര നോരിസ് 5 വിക്കറ്റുമായി തിളങ്ങി.

ഇന്ന് ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതകൾ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തെങ്കിലും എതിരാളികളെ പിടിച്ചു കെട്ടാൻ അവർക്കായിരുന്നില്ല. 223/2 എന്ന വലിയ സ്കോറിൽ എത്താൻ അവർക്കായി.

43 പന്തിൽ 14 ബൗണ്ടറികളുൾപ്പെടെ 72 റൺസ് നേടിയ ലാനിങ്ങിനൊപ്പം ഷഫാലി വർമയും ഡൽഹി ക്യാപിറ്റൽസ് വനിതകൾക്ക് ശക്തമായ തുടക്കം നൽകി. 45 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പെടെ 84 റൺസെടുത്ത വർമ ആക്രമിച്ചു തന്നെ കളിച്ചു.

വെറും 17 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പെടെ 39 റൺസ് നേടിയ മാരിസാൻ കാപ്പും നിർണായക പങ്ക് വഹിച്ചു. ജെമിമ റോഡ്രിഗസ് 15 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതാ ബൗളർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹെതർ നൈറ്റ് ആണ് ടീമിന് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്‌.

Exit mobile version