Picsart 24 03 01 22 17 04 688

ഗ്രേസ് ഹാരിസിന് അർധ സെഞ്ച്വറി, യു പി വാരിയേഴ്സിന് അഞ്ച് വിക്കറ്റ് വിജയം

വനിതാ പ്രീമിയർ ലീഗിൽ യു പി വാരിയേഴ്സിന് അഞ്ചു വിക്കറ്റ് വിജയം. ഗുജറാത്ത് ഉയർത്തിയ 143 റൺസ് ചെയ്സ് ചെയ്ത യു പി വാരിയേഴ്സ് 15 ഓവറിലേക്ക് വിജയ ലക്ഷ്യം കണ്ടു‌. അർധ സെഞ്ച്വറി നേടിയ ഗ്രേസ് ഹാരിസ് ആണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. ഗ്രേസ് ഹാരിസ് 33 പന്തിൽ നിന്ന് 60 റൺസുമായി പുറത്താകാതെ നിന്നു. 2 സിക്സും 9 ഫോറും താരം അടിച്ചു.

ഹീലി 21 പന്തിൽ 33 റൺസ് എടുത്ത് പുറത്തായി‌. ദീപ്തി ശർമ്മ 17 റൺസുമായി പുറത്താകാതെ നിന്നു. യു പി വാരിയേഴ്സിന്റെ ലീഗിലെ രണ്ടാം വിജയമാണിത്‌.

ഇന്മ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 142/5 എന്ന സ്കോർ ആയിരുന്നു നേടിയത്. ഗുജറാത്ത് ബാറ്റർമാർക്ക് ഇന്നും നല്ല സ്ട്രൈക്ക് റേറ്റിൽ ഗോൾ റൺസ് നേടാനായില്ല. 26 പന്തൽ 35 റൺസ് എടുത്ത ലിച്ച്ഫീൽഡ് അവരുടെ ടോപ് സ്കോറർ ആയി. ലിച്ച്ഫീൽഡ് റൺസ് ഉയർത്താൻ ശ്രമിക്കവെ റണ്ണൗട്ട് ആയാണ് പുറത്തായത്.

ഗാർഡനർ 17 പന്തിൽ 30 റൺസും വോൾവർഡ്റ്റ് 26 പന്തിൽ 28 റൺസും എടുത്തു. മൂണി 16_ ഹർലിൻ 10 എന്നിവർക്ക് കാര്യമായി തിളങ്ങാൻ ആയില്ല. യുപി വാരിയേഴ്സിനായി സൊഫി എക്ലിസ്റ്റോൺ സ്റ്റോൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി രാജേശ്വരി ഗെയ്ക്വാഡ് ഒരു വിക്കറ്റും എടുത്തു.

Exit mobile version