Picsart 24 02 27 22 06 08 160

സ്മൃതി മന്ദാന തിളങ്ങി, 9 വിക്കറ്റ് വിജയവുമായി ആർ സി ബി

വനിതാ പ്രീമിയർ ലീഗിൽ ആർ സി ബിക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഗുജറാത്തിനെ 107 റൺസിന് ഒതുക്കിയ ആർ സി ബി 13ആം ഓവറിലേക്ക് ലക്ഷ്യം കണ്ടു. ഒരു വിക്കറ്റ് മാത്രമെ അവർക്ക് നഷ്ടമായുള്ളൂ. ക്യാപ്റ്റൻ സ്മൃതി മന്ദാന 43 റൺസുമായി ടോപ് സ്കോറർ ആയി. 27 പന്തിൽ നിന്നാണ് സ്മൃതി 43 റൺസ് എടുത്തത്. ഒരു സിക്സും 8 ഫോറും സ്മൃതി അടിച്ചു.

ആർ സി ബിക്ക് ആയി മേഘന 36 റൺസും എലിസ പെറി 23 റൺസും എടുത്തു. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ ആകെ എടുത്തത് 107 റൺസ് മാത്രം ആയിരുന്നു. ഇന്ന് 20 ഓവറും ബാറ്റു ചെയ്ത ഗുജറാത്ത് റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടു. 25 പന്തിൽ നിന്ന് 31 റൺസ് എടുത്ത ഹേമലത ആണ് ഗുജറാത്തിന്റെ ടോപ് സ്കോറർ ആയത്. ഹർലീൻ ദിയോൾ 22 റൺസും എടുത്തു വേറെ ആരും തിളങ്ങിയില്ല.

ആർ സി ബിക്ക് ആയി സോഫി മൊലിനക്സ് 3 വിക്കറ്റ് വീഴ്ത്തി. രേണുക സിംഗ് 2 വിക്കറ്റും വീഴ്ത്തി. മലയാളി താരം ശോഭന ആശ മൂന്ന് ഓവർ എറിഞ്ഞ് 13 റൺസ് മാത്രം വിട്ടുകൊടുത്തു. കഴിഞ്ഞ മത്സരത്തിൽ ആശ 5 വിക്കറ്റ് എടുത്തിരുന്നു.

Exit mobile version