Picsart 23 03 08 23 01 02 545

മൂന്നാം മത്സരത്തിലും ആർ സി ബിക്ക് പരാജയം

വനിതാ പ്രീമിയർ ലീഗിൽ ആർ സി ബിക്ക് മൂന്നാം പരാജയം. ഇന്ന് ഗുജറാത്ത് ജയന്റ്സ് 11 റൺസിന്റെ വിജയമാണ് നേടിയത്‌. ഗുജറാത്ത് ഉയർത്തിയ 202 വിജയ റൺസ് പിന്തുടർന്ന ആർ സി ബിക്ക് 190-6 എന്ന സ്കോറിലേ എത്താൻ ആയുള്ളൂ. 66 റൺസ് എടുത്ത സോഫി ഡിവൈനും അവസാനം അടിച്ചു കളിച്ച ഹെതർ നൈറ്റും ആർ സി ബിക്ക് പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിൽ എത്താൻ അവർക്ക് ആയില്ല. ഗുജറാത്ത് ജയന്റ്സിന്റെ ആദ്യ വിജയമാണിത്.

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 202 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. യഥാക്രമം 65, 67 റൺസ് നേടി തിളങ്ങിയ ഡംഗ്ലിനും ഹർലീനും ആണ് ഗുജറാത്ത് ജയന്റ്സിനായി ബാറ്റു കൊണ്ട് തിളങ്ങിയത്. ശ്രേയങ്ക പാട്ടീലും നൈറ്റും 2 വിക്കറ്റുകൾ വീഴ്ത്തി ബൗളു കൊണ്ട് ആർ സി ബിക്കായി തിളങ്ങി.

വെറും 28 പന്തിൽ നിന്ന് ആണ് ഡംഗ്ലി 65 റൺസ് എടുത്തത്. 18 പന്തിൽ 50 എടുത്ത ഡഗ്ലി WPLലെ വേഗമേറിയ അർധ സെഞ്ച്വറിക്ക് ഉടമയായി. ഹർലീൻ 45 പന്തിൽ നിന്നാണ് 67 റൺസ് എടുത്തത്.

Exit mobile version