RCB-ക്ക് വൻ തിരിച്ചടി, ശ്രേയങ്ക പാട്ടീൽ ഈ WPL കളിക്കില്ല!!

കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ്പ് ജേതാവായ ശ്രേയങ്ക പാട്ടീൽ പരിക്കിനെ തുടർന്ന് 2025 ലെ വനിതാ പ്രീമിയർ ലീഗിൽ (WPL) നിന്ന് പുറത്തായി. 2024 ലെ WPL-ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പ്രതിഭാധനയായ ഓൾറൗണ്ടർ, ഈ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (RCB) ഒരു വലിയ നഷ്ടമായിരിക്കും.

പരിചയസമ്പന്നനായ ഓഫ് സ്പിന്നർ സ്നേഹ റാണയെ പകരക്കാരിയായി RCB തിരഞ്ഞെടുത്തു. ഓൾറൗണ്ട് കഴിവുകൾക്ക് പേരുകേട്ട റാണ, ടീമിനെ സഹായിക്കും എന്ന് ക്ലബ് കരുതുന്നു. ഇന്നലെ ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ച് കൊണ്ട് മികച്ച രീതിയിൽ സീസൺ ആരംഭിക്കാൻ ആർ സ് ബിക്ക് ആയിരുന്നു.

WPL ഉദ്ഘാടന മത്സരത്തിൽ ആർ സി ബിക്ക് തകർപ്പൻ ജയം

WPL ഉദ്ഘാടന മത്സരത്തിൽ ആർ സി ബിക്ക് ആവേശകരമായ വിജയം. ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 202 എന്ന വിജയലക്ഷ്യം പിന്തുടർന്ന ആർ സി ബി 18.3 ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലേക്ക് എത്തി.

തുടക്കത്തിൽ തന്നെ 9 റൺസ് എടുത്ത സ്മൃതിയെയും 4 റൺസ് എടുത്ത ഹോഡ്ജിനെയും ആർ സി ബിക്ക് നഷ്ടമായി. എന്നാൽ എലിസ് പെറിയും രാഘബി ബിഷ്ടും ആർ സി ബിയെ മുന്നോട്ട് നയിച്ചു. പെറി 34 പന്തിൽ നിന്ന് 57 റൺസ് എടുത്തു. രാഘവി 27 പന്തിൽ 25 റൺസും നേടി.

പിറകെ വന്ന റിച്ച ഘോഷ് 27 പന്തിൽ 64 റൺസും കനിക അഹുജ 14 പന്തിൽ 30 റൺസും എടുത്ത് ആർ സി ബിയെ ജയത്തിൽ എത്തിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 201/5 എന്ന മികച്ച സ്കോർ ആണ് നേടിയത്. ക്യാപ്റ്റൻ ആഷ്‌ലീ ഗാർഡ്‌നർ 37 പന്തിൽ നിന്ന് 79* റൺസ് നേടി. മൂന്ന് ഫോറുകളും എട്ട് സിക്‌സറുകളും ഉൾപ്പെടെ 213.51 എന്ന അത്ഭുതകരമായ സ്ട്രൈക്ക് റേറ്റിൽ ക്യാപ്റ്റൻ ബാറ്റു ചെയ്തു.

ബെത്ത് മൂണി 42 പന്തിൽ നിന്ന് 56 റൺസ് നേടി മികച്ച തുടക്കം നൽകി, ഡിയന്ദ്ര ഡോട്ടിന്റെ 13 പന്തിൽ നിന്ന് 25 റൺസ് നേടി.

ആർ‌സി‌ബി വനിതകൾക്കായി, രേണുക സിംഗ് മികച്ച ബൗളറായി., നാല് ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

ആഷ്‌ലീ ഗാർഡ്‌നറിന്റെ കരുത്തിൽ ഗുജറാത്ത് ജയന്റ്‌സിന് മികച്ച സ്കോർ

WPL ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരെ ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 201/5 എന്ന മികച്ച നേടി. ക്യാപ്റ്റൻ ആഷ്‌ലീ ഗാർഡ്‌നർ 37 പന്തിൽ നിന്ന് 79* റൺസ് നേടി. മൂന്ന് ഫോറുകളും എട്ട് സിക്‌സറുകളും ഉൾപ്പെടെ 213.51 എന്ന അത്ഭുതകരമായ സ്ട്രൈക്ക് റേറ്റിൽ ക്യാപ്റ്റൻ ബാറ്റു ചെയ്തു.

ബെത്ത് മൂണി 42 പന്തിൽ നിന്ന് 56 റൺസ് നേടി മികച്ച തുടക്കം നൽകി, ഡിയന്ദ്ര ഡോട്ടിന്റെ 13 പന്തിൽ നിന്ന് 25 റൺസ് നേടി.

ആർ‌സി‌ബി വനിതകൾക്കായി, രേണുക സിംഗ് മികച്ച ബൗളറായി., നാല് ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

WPL 2025 സീസണ് ഇന്ന് തുടക്കം! RCB ഗുജറാത്ത് ജയന്റ്‌സിനെതിരെ

വനിതാ പ്രീമിയർ ലീഗ് (WPL) 2025 സീസൺ ഇന്ന്, ഫെബ്രുവരി 14 ന് വഡോദരയിലെ കൊടാമ്പി സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) ഗുജറാത്ത് ജയന്റ്‌സിനെ നേരിടും. അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് മാർച്ച് 15 വരെ നീണ്ടുനിൽക്കും. വഡോദര, ബെംഗളൂരു, ലഖ്‌നൗ, മുംബൈ എന്നീ നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക‌.

സ്മൃതി മന്ദാന നയിക്കുന്ന RCB കിരീടം നിലനിർത്താൻ ആണ് ലക്ഷ്യമിടുന്നത്‌. അതേസമയം UP വാരിയേഴ്‌സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്‌സ് എന്നിവരും ഇത്തവണ ടീം ശക്തമാക്കിയിട്ടുണ്ട്‌. U19 T20 ലോകകപ്പ് ജേതാക്കളായ അഞ്ച് ഇന്ത്യൻ കളിക്കാരുടെ WPL അരങ്ങേറ്റവും ഈ സീസണിൽ അടയാളപ്പെടുത്തും.

എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ആരംഭിക്കും.

WPL 2025: പരുണിക സിസോഡിയ മുംബൈ ഇന്ത്യൻസിൽ ചേർന്നു

2025 WPL-ന് മുമ്പ് പരിക്കേറ്റ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ പൂജ വസ്ത്രാകറിന് പകരം മുംബൈ ഇന്ത്യൻസ്, U19 വനിതാ T20 ലോകകപ്പ് താരം പരുണിക സിസോഡിയയെ സൈൻ ചെയ്തു. ഇന്ത്യയുടെ U19 ലോകകപ്പ് വിജയത്തിൽ 19 കാരിയായ ഇടംകൈയ്യൻ സ്പിന്നർ നിർണായക പങ്ക് വഹിച്ചിരുന്നു. 2.71 എന്ന ഇക്കോണമി റേറ്റിൽ 10 വിക്കറ്റുകൾ അവൾ ലോകകപ്പിൽ നേടി.

WPL ലേലത്തിൽ വിറ്റുപോകാതെ പോയ താരത്തെ, ₹10 ലക്ഷത്തിന് ആണ് മുംബൈ ഇന്ത്യൻസ് ഇപ്പോൾ സ്വന്തമാക്കിയത്‌

WPL 2025: ടൂർണമെന്റ് ഓപ്പണറിൽ ഗുജറാത്ത് ജയന്റ്‌സ് ആർ‌സി‌ബിയെ നേരിടും

വനിതാ പ്രീമിയർ ലീഗ് (WPL) 2025 ഫെബ്രുവരി 14 ന് ആരംഭിക്കും, വഡോദരയിലെ കൊട്ടമ്പി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ജയന്റ്‌സിനെ നേരിടും.

ഫെബ്രുവരി 14 നും മാർച്ച് 15 നും ഇടയിൽ വഡോദര, ബെംഗളൂരു, ലഖ്‌നൗ, മുംബൈ എന്നീ നാല് നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ടൂർണമെന്റിൽ 22 മത്സരങ്ങൾ ആകെ നടക്കും. WPL ഒന്നിലധികം നഗരങ്ങളിലായി നടക്കുന്നത് ഇതാദ്യമായാണ്.

വഡോദര അടുത്തിടെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ആതിഥേയത്വം വഹിച്ചിരുന്നു. കഴിഞ്ഞ വർഷം ലീഗിന്റെ ആദ്യ പാദം നടന്ന ബെംഗളൂരു ഒരു പ്രധാന വേദിയായി തുടരും.

WPL 2025 ലേലം; 16 വയസ്സുകാരി ജി കമാലിനിയെ മുംബൈ ഇന്ത്യൻസ് 1.6 കോടി രൂപയ്ക്ക് സ്വന്തമാക്കി

16 വയസ്സുള്ള തമിഴ്‌നാട് ഓൾറൗണ്ടർ ജി കമാലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് WPL 2025 മിനി ലേലത്തിൽ സ്വന്തമാക്കി. 10 ലക്ഷം രൂപ അടിസ്ഥാന വിലയിൽ ആരംഭിച്ച അൺക്യാപ്ഡ് താരത്തിനായുള്ള ലേലം ആവേശകരമായിരുന്നു. അവസാനം MI ഡൽഹി ക്യാപിറ്റൽസിനെ മറികടന്നാണ് സ്വന്തമാക്കിയത്.

അടുത്തിടെ പാക്കിസ്ഥാനെതിരായ അണ്ടർ 19 ഏഷ്യാ കപ്പ് വിജയത്തിൽ കമാലിനി 29 പന്തിൽ 44 റൺസ് നേടിയിരുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 311 റൺസ് നേടിയ അവർ U-19 വനിതാ ടി20 ട്രോഫിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോപ് സ്‌കോറർ കൂടിയാണ്.

പ്രവീൺ താംബെയെ ബൗളിംഗ് പരിശീലകനായി നിയമിച്ച് ഗുജറാത്ത് ജയൻ്റ്സ്

ഐപിഎൽ ഹാട്രിക് ഹീറോ പ്രവീൺ താംബെയെ ബൗളിംഗ് കോച്ചായി നിയമിച്ചുകൊണ്ട് ഗുജറാത്ത് ജയൻ്റ്‌സ് വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) 2025 സീസണിൽ തങ്ങളുടെ കോച്ചിംഗ് ടീമിനെ ശക്തിപ്പെടുത്തി. ടീമുമായുള്ള രണ്ട് വർഷത്തെ കാലാവധി അടുത്തിടെ അവസാനിച്ച നൂഷിൻ അൽ ഖദീറുമായി വേർപിരിഞ്ഞതിന് ശേഷമാണ് ഈ നീക്കം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ 2014 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ശ്രദ്ധേയമായ ഹാട്രിക്ക് നേടിയ താരമാണ് താംബെ. “ഗുജറാത്ത് ജയൻ്റ്സിൽ ബൗളിംഗ് പരിശീലകനായി ചേരുന്നത് എൻ്റെ ക്രിക്കറ്റ് യാത്രയിലെ ആവേശകരമായ ഒരു പുതിയ അധ്യായമാണ്. കഴിവുള്ള കളിക്കാർക്കൊപ്പം അവരുടെ കഴിവുകൾ മൂർച്ച കൂട്ടാനും അവരെ മികവുറ്റതാക്കാൻ സഹായിക്കാനും ഞാൻ കാത്തിരിക്കുന്നു,” താംബെ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ടേബിളിൽ അവസാന സ്ഥാനത്തായിരുന്നെങ്കിലും മൈക്കൽ ക്ലിംഗറെ മുഖ്യ പരിശീലകനായി ഗുജറാത്ത് ജയൻ്റ്സ് നിലനിർത്തി.

രണ്ട്ഡബ്ല്യുപിഎൽ 2025 ലേലത്തിന് മുന്നോടിയായി പ്രവീൺ താംബെയെ ബൗളിംഗ് പരിശീലകനായി ഗുജറാത്ത് ജയൻ്റ്സ് നിയമിച്ചു.

WPL 2025 ലേലത്തിൽ ആകെ 120 കളിക്കാർ

വനിതാ പ്രീമിയർ ലീഗ് (WPL) 2025 ലേലം ഡിസംബർ 15 ന് ബെംഗളൂരുവിൽ നടക്കും. ലീഗിലെ അഞ്ച് ടീമുകളിലായി ലഭ്യമായ 19 സ്ലോട്ടുകൾക്കായി 120 കളിക്കാർ ലേലത്തിൽ മത്സരിക്കുന്നു.

3 PM IST ന് ആരംഭിക്കുന്ന ലേലത്തിൽ 91 ഇന്ത്യൻ താരങ്ങളെയും 29 വിദേശ താരങ്ങളെയും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് കളിക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ശ്രദ്ധേയമായ പേരുകളിൽ, വെസ്റ്റ് ഇൻഡീസിൻ്റെ ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിൻ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്, മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ലിസെല്ലെ ലീ എന്നിവർ ഉൾപ്പെടുന്നു.

ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്ത ലോറ ഹാരിസ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം പുതിയ ടീമിനെ തേടുന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നദീൻ ഡി ക്ലെർക്ക് എന്നിവരും ലേലത്തിൽ ഉള്ള പ്രധാന താരങ്ങളാണ്.

സ്മൃതി മന്ദാന നയിക്കുന്ന നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, എല്ലിസ് പെറി, റിച്ച ഘോഷ്, സോഫി ഡിവിൻ തുടങ്ങിയ പ്രധാന താരങ്ങളെ നിലനിർത്തിയിട്ടുണ്ട്.

RCB-ക്ക് ചരിത്രത്തിലെ ആദ്യ കിരീടം!! WPL സ്വന്തമാക്കി സ്മൃതി മന്ദാനയും ടീമും

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB) കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ 8 വിക്കറ്റ് വിജയമാണ് ആർ സി ബി നേടിയത്. ഡെൽഹി ക്യാപിറ്റൽസ് ഉയർത്തിയ 114 എന്ന വിജയ ലക്ഷ്യം 20ആം ഓവറിൽ 3 പന്ത് ശേഷിക്കെ 2 വിക്കറ്റ് നഷ്ടത്തിൽ ആർ സി ബി മറികടന്നു. ആർ സി ബി ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്. സ്മൃതി മന്ദാനയ്ക്കും ടീമിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്.

ഓപ്പണർമാരായ സ്മൃതി മന്ദാനയും സോഫി ഡിവൈനും നല്ല തുടക്കമാണ് അവരുടെ ചെയ്സിന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ അവർ 49 റൺസ് ചേർത്തു‌. 27 പന്തിൽ നിന്ന് 32 റൺസ് എടുത്താണ് സോഫി ഡിവൈൻ പുറത്തായത്. 39 പന്തിൽ നിന്ന് 31 റൺസ് എടുത്ത് സ്മൃതി മന്ദാന പുറത്ത് പോകുമ്പോൾ ആർ സി ബിക്ക് ജയിക്കാൻ 30 പന്തിൽ നിന്ന് 32 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. മലയാളി താരം മിന്നുമണി ആണ് സ്മൃതി മന്ദാനയെ പുറത്താക്കിയത്‌.

ഇതിനു ശേഷം റിച്ച ഘോഷും എലിസ പെറിയും ചേർന്ന് ആർ സി ബിയെ കിരീടത്തിലേക്ക് നയിച്ചു. പെറി 37 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്നു. റിചെ ഘോഷ് 17 റൺസും എടുത്തു. അവസാന ഓവറിൽ 5 റൺസ് ആയിരുന്നു ആർ സി ബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അരുന്ദതി റോയ് എറിഞ്ഞ അവസാന ഓവറിൽ ആദ്യ 2 പന്തു കളിൽ 2 റൺ ആണ് വന്നത്. ജയിക്കാൻ 4 പന്തിൽ 3 റൺസ്. റിച്ച മൂന്നാം ബൗണ്ടറിലേക്ക് പറത്തി ആർ സി ബിക്ക് ജയം നൽകി.

ഇന്ന് ആദ്യ ബാറ്റു ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ 113 റൺസിന് ഒതുക്കാൻ ആർ സി നിക്ക് ആയിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് നല്ല തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകൾ നിരന്തരം വീഴുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ 7 ഓവറിൽ 64 റൺസ് എടുക്കാൻ അവർക്ക് ആയിരുന്നു. സ്പിൻ ബോളിംഗ് ആണ് അവർക്ക് തലവേദനയായത്.

ഓപ്പണർ മെഗ് ലാനിംഗ് 23 റൺസും, ഷഫാലി വർമ്മ 44 റൺസും എടുത്താണ് ഇന്ന് പുറത്തായത്. ഇവർക്ക് ശേഷം വേറെ ഒരു ബാറ്ററും തിളങ്ങിയില്ല. മികച്ച ബൗളിംഗുമായി സോഫി മൊലിനെക്സ് ആണ് ഡെൽഹിയുടെ തകർച്ചയ്ക്ക് തുടക്കം കുറിച്ചത്. 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൊലിനെക്സ് 3 വിക്കറ്റുകൾ നേടി. മലയാളി താരം ആശയും മികച്ച ബോളിങ് ഇന്ന് കാഴ്ചവച്ചു. ആശ 3 അവറിൽ 14 റൺസ് മാത്രം രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ശ്രെയങ്ക പട്ടീൽ 4 വിക്കറ്റുകളും ഇന്ന് എടുത്തു.

ഡൽഹി ക്യാപിറ്റൽസിനെ 113ന് എറിഞ്ഞിട്ട് RCB, കിരീട സ്വപ്നം അരികിൽ

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മികച്ച ബൗളിംഗിലൂടെ ഡൽഹി ക്യാപിറ്റൽസിനെ 113 റൺസിന് ഒതുക്കി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് നല്ല തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകൾ നിരന്തരം വീഴുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ 7 ഓവറിൽ 64 റൺസ് എടുക്കാൻ അവർക്ക് ആയിരുന്നു. സ്പിൻ ബോളിംഗ് ആണ് അവർക്ക് തലവേദനയായത്.

ഓപ്പണർ മെഗ് ലാനിംഗ് 23 റൺസും, ഷഫാലി വർമ്മ 44 റൺസും എടുത്താണ് ഇന്ന് പുറത്തായത്. ഇവർക്ക് ശേഷം വേറെ ഒരു ബാറ്ററും തിളങ്ങിയില്ല. മികച്ച ബൗളിംഗുമായി സോഫി മൊലിനെക്സ് ആണ് ഡെൽഹിയുടെ തകർച്ചയ്ക്ക് തുടക്കം കുറിച്ചത്. 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൊലിനെക്സ് 3 വിക്കറ്റുകൾ നേടി. മലയാളി താരം ആശയും മികച്ച ബോളിങ് ഇന്ന് കാഴ്ചവച്ചു. ആശ 3 അവറിൽ 14 റൺസ് മാത്രം രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ശ്രെയങ്ക പട്ടീൽ 4 വിക്കറ്റുകളും ഇന്ന് എടുത്തു.

RCB ഫൈനലിൽ!! വിജയം നൽകിയത് മലയാളി താരം ആശയുടെ കിടിലൻ അവസാന ഓവർ

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ എലിമിനേറ്ററിൽ ആർ സി ബി മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഫൈനലിൽ. ഗംഭീരമായ ഡെത്ത് ബൗളിംഗിലൂടെ 5 റൺസിന്റെ വിജയമാണ് ആർ സി ബി ഇന്ന് നേടിയത്. അവസാന ഓവറിൽ 12 റൺസ് വേണ്ടപ്പോൾ പന്തെറിഞ്ഞ മലയാളി താരം ആശ 6 റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. ഇനി ഫൈനലിൽ ആർ സി ബി ഡെൽഹി ക്യാപിറ്റൽസിനെ നേരിടും.

ഇന്ന് ആർ സി ബി ഉയർത്തിയ 136 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് നല്ല രീതിയിലാണ് തുടക്കത്തിൽ ചെയ്സ് കൊണ്ടു പോയത്. 19 റൺസ് എടുത്ത യാസ്തിക ബാട്ടിയ, 15 റൺസ് എടുത്ത ഹെയ്ലി മാത്യൂസ്, 23 റൺസ് എടുത്ത നാറ്റ് സ്കാവിയർ എന്നിവർ പുറത്ത് പോയത് ആർ സി ബിയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഹർമൻ പ്രീത് കോറും അമിലിയ കെറും കൂടെ മുംബൈയെ വിജയത്തിലേക്ക് അടുപ്പിക്കവെ 33 റൺസ് എടുത്ത ഹർമൻ പ്രീത് പുറത്തായി.

ഈ സമയത്ത് മുംബൈ ഇന്ത്യൻസിന് ജയിക്കാൻ 2 ഓവറിൽ 16 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. 19ആം ഓവർ എറിഞ്ഞ സോഫി മൊലിനക്സ് സജനയെ പുറത്താക്കി. വെറും 4 റൺസ് മാത്രമാണ് മൊലിനക്സ് വിട്ടു നൽകിയത്. അവസാന ഓവറിൽ ജയിക്കാൻ 12 റൺസ്.

മലയാളി താരം ആശ ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ 4 പന്തിൽ ആകെ മുംബൈ നേടിയത് 4 റൺസ്. പൂജയുടെ വിക്കറ്റും മുംബൈക്ക് നഷ്ടമായി. അടുത്ത പന്തിൽ അമൻജോത് സിംഗിൾ എടുത്തു. അവസാന പന്തിൽ അമീലിയ കെർ സ്ട്രൈക്ക്. ജയിക്കാൻ 7 റൺസ്. സമനിലക്ക് 6 റൺസ്. ആശ എറിഞ്ഞ അവസാന പന്തിൽ ആകെ വന്നത് 1 റൺ. RCB-ക്ക് അഞ്ച് റൺസ് വിജയം.

ഇന്ന് ആദ്യം വാറ്റു ചെയ്ത ആർ സി ബി 20 ഓവറിൽ 135 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ആണ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. തുടക്കത്തിൽ ബാറ്റിംഗിൽ പതറിയതാണ് ആർ സി ബിക്ക് തിരിച്ചടിയായത്.

മുംബൈ ഇന്ത്യൻസ് മികച്ച രീതിയിൽ ബോൾ ചെയ്ത് സ്മൃതി മന്ദാന സോഫി ഡിവൈൻ റിച്ചാർഡ് തുടങ്ങിയവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്താക്കി. സ്മൃതി മന്ദാന ഏഴു പന്തിൽ നിന്ന് വെറും 10 റൺസ് മാത്രമാണ് എടുത്തത്. റിച്ചാ 14 റൺസും സോഫി ഡിവൈൻ പത്ത് റൺസും എടുത്തു.

കഴിഞ്ഞ കളിയിലെ താരം എലീസ പെറിയാണ് ഇന്നും ആർ സി ബി ക്കായി തിളങ്ങിയത്‌. ഒറ്റക്ക് നിന്ന് പോരാടിയ പെറി 50 പന്തിൽ നിന്ന് 66 റൺസ് എടുത്തു. എലിസ പെറിയുടെ പോരാട്ടമാണ് ആർസിക്ക് പൊരുതാൻ ആകുന്ന ഒരു സ്കോർ നൽകിയത്.

Exit mobile version