Ameliamumbai

മുംബൈ ഓൺ ഫയര്‍!!! ഗുജറാത്തിനെ എറിഞ്ഞൊതുക്കി 143 റൺസ് വിജയം

207 റൺസെന്ന മികച്ച സ്കോര്‍ നേടിയ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്ക് 143 റൺസിന്റെ വലിയ ജയം. ഗുജറാത്ത് ജയന്റ്സിനെ വെറും 64 റൺസിന് എറിഞ്ഞൊതുക്കിയാണ് മുംബൈയുടെ തകര്‍പ്പന്‍ വിജയം.

വനിത പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈ വിജയം നേടിയപ്പോള്‍ ബൗളിംഗിൽ നത്താലി സ്കിവര്‍, സൈക ഇഷാഖ്, അമേലിയ കെര്‍ എന്നിവരാണ് മുംബൈയ്ക്കായി തിളങ്ങിയത്. സൈക്ക നാല് വിക്കറ്റ് നേടിയപ്പോള്‍ നത്താലിയും അമേലിയയും രണ്ട് വിക്കറ്റുകള്‍ക്ക് ഉടമയായി.

പുറത്താകാതെ 29 റൺസ് നേടിയ ദയലന്‍ ഹേമലത മാത്രമാണ് ഗുജറാത്ത് നിരയിൽ തിളങ്ങിയത്. 15.1 ഓവറിലാണ് ഗുജറാത്ത് ഇന്നിംഗ്സ് അവസാനിച്ചത്.

Exit mobile version