Harmanpreetkaur

ആദ്യ മത്സരത്തിൽ തന്നെ അടിച്ച് തകര്‍ത്ത് മുംബൈ, 200ന് മേലെ സ്കോര്‍

വനിത പ്രീമിയര്‍ ലീഗിൽ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ജയന്റ്സിനെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് മുംബൈ നേടിയത്. 30 പന്തിൽ 65 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറിനൊപ്പം 24 പന്തിൽ 45 റൺസ് നേടി അമേലിയ കെര്‍, 31 പന്തിൽ 47 റൺസ് നേടിയ ഹെയ്‍ലി മാത്യൂസ് എന്നിവരാണ് മുംബൈ നേരയിൽ തിളങ്ങിയത്.

നാലാം വിക്കറ്റിൽ ഹര്‍മ്മന്‍പ്രീതും അമേലിയയും ചേര്‍ന്ന് നേടിയത 89 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തെ മാറ്റി മറിച്ചത്. 10 ഓവര്‍ പിന്നിടുമ്പോള്‍ 77 റൺസാണ് മുംബൈ നേടിയത്. ഹര്‍മ്മന്‍പ്രീത് 14 ബൗണ്ടറിയാണ് നേടിയത്. ഹെയ്‍ലി മാത്യൂസ് 4 സിക്സടക്കമാണ് സ്കോറിംഗ് നടത്തിയത്.

ഗുജറാത്തിനായി സ്നേഹ് റാണ 2 വിക്കറ്റ് നേടിയപ്പോള്‍ ആഷ്‍ലൈ ഗാര്‍ഡ്നര്‍, തനൂജ കന്‍വര്‍, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version