Picsart 24 03 12 22 29 30 553

മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് RCB പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു

നിർണായക മത്സരത്തിൽ തകർപ്പൻ വിജയവുമായി RCB നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പിച്ചു. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 114 എന്ന ടാർഗറ്റ് 15 ഓവറിലേക്ക് RCB പിന്തുടർന്നു. ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങിയ എലിസ പെറിയാണ് കളി ജയിപ്പിച്ചത്. ആറ് വിക്കറ്റ് എടുത്ത പെറി ബാറ്റു കൊണ്ട് 40 റൺസ് എടുത്ത് പുറത്താകാതെയും നിന്നു. 36 റൺസുമായി റിച്ച ഘോഷും പുറത്താകാതെ നിന്നു.

നേരത്തെ മുംബൈ ഇന്ത്യൻസിനെ 113 റൺസിന് ഓളൗട്ട് ആക്കാൻ ആർ സി ബിക്ക് ആയിരുന്നു. എലിസ് പെറിയുടെ 6 വിക്കറ്റ് നേട്ടമാണ് ആർ സി ബിയെ സഹായിച്ചത്. പെറി WPL ചരിത്രത്തിൽ ആറ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി മാറി.

നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് എലിസ് പെറി നാലു വിക്കറ്റുകൾ വീഴ്ത്തിയത്. 30 റൺസ് എടുത്ത മലയാളി താരം സജന മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറർ ആയി. ക്യാപ്റ്റൻ ഹർമൻപ്രീത് ഇന്ന് ഡക്കിൽ പുറത്തായി.

ആർ സി ബിക്ക് ആയി എലിസ് പെറി അല്ലാതെ ആശ, ശ്രേയങ്ക, മൊലിനസ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. ഇന്ന് ജയിച്ചാൽ ആർ സി ബിക്ക് മൂന്നാം സ്ഥാനം ഉറപ്പിക്കാൻ ആകും.

Exit mobile version