Meglanning

അവസാന ഓവറിൽ വിജയം കരസ്ഥമാക്കി ഡൽഹി

വനിത പ്രീമിയര്‍ ലീഗിൽ ഇന്ന് യുപി വാരിയേഴ്സിനെതിരെ 7 വിക്കറ്റ് വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത യുപി 166 റൺസ് നേടിയപ്പോള്‍ ഒരു പന്ത് അവശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹിയുടെ വിജയം.

അവസാന ഓവറിൽ ജയത്തിനായി 11 റൺസ് വേണ്ടിയിരുന്ന ഡൽഹിയ്ക്കായി അതുവരെ റൺ എ ബോള്‍ റേറ്റിൽ സ്കോര്‍ ചെയ്തിരുന്ന അന്നബെൽ നേടിയ രണ്ട് ബൗണ്ടറികളാണ് മത്സരം വരുതിയിലാക്കുവാന്‍ സഹായകരമാക്കിയത്.

മെഗ് ലാന്നിംഗ് ആണ് ഡൽഹിയുടെ വിജയ ശില്പി. താരം 49 പന്തിൽ 69 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മരിസാന്നെ കാപ് 17 പന്തിൽ 29 റൺസും അന്നാബെൽ സത്തര്‍ലാണ്ട് 35 പന്തിൽ 41 റൺസും നേടി.

ഇരുവരും 48 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ നേടിയത്. ഷഫാലി വര്‍മ്മ 16 പന്തിൽ 26 റൺസും നേടി.

Exit mobile version