Picsart 23 03 06 11 36 56 885

ബാറ്റിൽ സ്പോൺസർ ഇല്ല, പകരം MSD O7 എന്ന് എഴുതി ക്ലാസിക് പ്രകടനം!!

ഇന്നലെ നടന്ന വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) മത്സരത്തിൽ ഗുജറാത്ത് ജയന്റ്‌സിനെതിരെ യുപി വാരിയോഴ്‌സിന്റെ കിരൺ നവഗിരെ തന്റെ ടീമിനെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിഛ്ച്ചിരുന്നു. 43 പന്തിൽ 53 റൺസ് നേടിയ നവ്‌ഗിർ വിജയത്തിൽ നിർണായ പങ്കുവഹിച്ചിരുന്നു. മത്സരത്തിൽ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പറത്തി വിജയലക്ഷ്യം പിന്തുടരാൻ ടീമിനെ അവർ സഹായിച്ചു.

എന്നാൽ അവളുടെ ബാറ്റിംഗ് മാത്രമല്ല ഇന്നലെ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായർഹ് അവളുടെ ബാറ്റിലെ എഴുത്തായിരുന്നു. ഒരു സ്പോൺസറുടെ ലോഗോയ്ക്ക് പകരം കിരൺ നവഗിർ തന്റെ ബാറ്റിൽ ‘MSD 07’ എന്ന് വെറുതെ എഴുതിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ വലിയ ആരാധിക ആയ കിരൺ അദ്ദേഹത്തിന്റെ പേരാണ് തന്റെ ബാറ്റിൽ എഴുതിയത്.

ധോണിയെ ഓർമ്മിപ്പിച്ച് കൂറ്റൻ സിക്സറുകൾ പറത്താനും കിരണിനായി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച വനിതാ പ്രീമിയർ ലീഗ് ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കി കഴിഞ്ഞു.

Exit mobile version