Picsart 24 02 19 19 30 14 261

ഗുജറാത്ത് ജയൻ്റ്സിന് കനത്ത തിരിച്ചടി‌, കാഷ്വീ ഗൗതം WPL കളിക്കില്ല

വനിതാ പ്രീമിയർ ലീഗിൻ്റെ (ഡബ്ല്യുപിഎൽ) രണ്ടാം സീസണ് ദിവസങ്ങൾക്ക് മുമ്പ് ഗുജറാത്ത് ജയൻ്റ്സിന് കനത്ത തിരിച്ചടി‌. അവരുടെ ഏറ്റവും വിലയേറിയ സൈനിംഗ് ആയ കാഷ്വീ ഗൗതം പരിക്ക് മൂലം പുറത്തായി. രണ്ട് കോടി രൂപയ്ക്കാണ് ഗൗതമിനെ ലേലത്തിൽ അവർ വാങ്ങിയിരുന്നത്. ഈ സീസണിൽ കാഷ്വീ ഗൗതമിന് കളിക്കാൻ ആകില്ല.

ഗൗതമിന് പകരക്കാരനായി മുംബൈ ഓൾറൗണ്ടർ സയാലി സത്ഗരെയെ ഗുജറാത്ത് ടീമിൽ ഉൾപ്പെടുത്തി. അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്കാണ് അവളെ സൈൻ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 25 ന് എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ആണ് ഗുജറാത്ത് ജയൻ്റ്‌സിൻ്റെ ആദ്യ മത്സരം.

Exit mobile version