Site icon Fanport

ഹീലി അടിയോടടി!!! ആര്‍സിബിയ്ക്ക് നാലാം തോൽവി സമ്മാനിച്ച് യുപി

139 റൺസെന്ന വിജയ ലക്ഷ്യം വെറും 13 ഓവറിൽ മറികടന്ന് യുപി വാരിയേഴ്സ്. ഇതോടെ വനിത പ്രീമിയര്‍ ലീഗിൽ കളിച്ച മത്സരങ്ങളിൽ നാലും പരാജയപ്പെട്ട് ആര്‍സിബി. അലൈസ ഹീലി – ദേവിക വൈദ്യ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം യുപിയെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

അലൈസ ഹീലി 47 പന്തിൽ 96 റൺസും ദേവിക 36 റൺസും നേടി യുപിയുടെ വിജയം എളുപ്പത്തിലാക്കി. ഹീലി 18 ബൗണ്ടറിയും 1 സിക്സും ആണ് നേടിയത്.

Exit mobile version