Site icon Fanport

മികച്ച തുടക്കം മുതലാക്കാനാകാതെ യുപി, ജോര്‍ജ്ജിയയുടെ ഫിഫ്റ്റിയുടെ ബലത്തിൽ നേടിയത് 150 റൺസ്

Georgiavollgraceharris

വനിത പ്രീമിയര്‍ ലീഗിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 150 റൺസ് നേടി യുപി വാരിയേഴ്സ്. ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ മികച്ച തുടക്കമാണ് ജോര്‍ജ്ജിയ വോള്‍ – ഗ്രേസ് ഹാരിസ് കൂട്ടുകെട്ട് യുപിയ്ക്ക് നൽകിയത്. എന്നാൽ വിക്കറ്റുകളുമായി മുംബൈ തിരിച്ചടിച്ചാണ് യുപിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്. അമേലിയ കെര്‍ അഞ്ച് വിക്കറ്റ് നേടി മുംബൈ ബൗളിംഗിൽ തിളങ്ങി.

ഒന്നാം വിക്കറ്റിൽ 74 റൺസ് നേടിയ ഈ കൂട്ടുകെട്ട് തകര്‍ന്നത് 8ാം ഓവറിൽ 28 റൺസ് നേടിയ ഗ്രേസ് ഹാരിസ് പുറത്തായപ്പോളാണ്.പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ യുപി 90/3 എന്ന നിലയിലേക്ക് വീണു. ജോര്‍ജ്ജിയ വോള്‍ 33 പന്തിൽ 55 റൺസാണ് നേടിയത്.

Mumbaiindians

ദീപ്തി ശര്‍മ്മ 27 റൺസുമായി നിന്നുവെങ്കിലും താരത്തിന് വേണ്ടത്ര പിന്തുണ മറ്റു താരങ്ങളിൽ നിന്ന് ലഭിച്ചില്ല. മുംബൈയ്ക്കായി അമേലിയ കെര്‍ അഞ്ചും ഹെയ്‍ലി മാത്യൂസ് 2 വിക്കറ്റും നേടി.

11 പന്തിൽ 16 റൺസ് നേടി സോഫി എക്ലെസ്റ്റോൺ ആണ് യുപിയുടെ സ്കോര്‍ 150 ൽ എത്തിച്ചത്.

Exit mobile version