Picsart 23 12 09 15 28 14 097

2 കോടിക്ക് ഓസ്ട്രേലിയൻ ഓൾ റൗണ്ടറെ സ്വന്തമാക്കി ഡെൽഹി ക്യാപിറ്റൽസ്

വനിതാ ഐ പി എൽ ഓക്ഷനിൽ വൻ സൈനിംഗ് നടത്തി ഡെൽഹി ക്യാപിറ്റൽസ്. ഓസ്ട്രേലിയൻ ഓൾറൗണ്ടറായ അന്നബെല്ലെ സതർലാണ്ടിനെ 2 കോടി എന്ന വലിയ തുകയ്ക്ക് ആണ് ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിന്റെ ബിഡ് മറികടന്നായിരുന്നു ഡെൽഹി താരത്തെ ടീമിലേക്ക് എത്തിച്ചത്.

ഓൾറൗണ്ടറായി ദേശീയ ക്രിക്കറ്റ് ടീമിനായി കളിക്കുന്ന അന്നബെൽ ജെയ്ൻ സതർലാൻഡിന് 22 വയസ്സ് മാത്രമെ ഉള്ളൂ. ആഭ്യന്തര തലത്തിൽ, വിമൻസ് നാഷണൽ ക്രിക്കറ്റ് ലീഗിൽ വിക്ടോറിയയ്ക്കും വനിതാ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനും വേണ്ടി അവർ കളിക്കുന്നു.

Exit mobile version